ശലഭം – 2

മലയാളം കമ്പികഥ – ശലഭം – 2

വായനക്കാർക്ക് നന്ദി ശലഭം തുടരുകയാണ് നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട്

അലിയുടെ കാൽ പതിയെ ബ്രെയ്ക്കിൽ അമർന്നു മനസ്സിന്റെ ഭയം കൂടുന്നു അലി കാൽ ബ്രെയ്ക്കിൽ നിന്ന് പിൻവലിച്ചു

ബൈക്ക് അവളെയും കടന്നു കുറച്ചു കൂടെ മുമ്പോട്ടു പോയി അലി ബൈക്ക് നിർത്തി എന്തായാലും ഇന്ന് അവളുടെ മുഖം കാണണമെന്ന് അവനുറപ്പിച്ചു

അലി ബൈക്ക് തിരിച്ചു വന്ന വഴിയിലൂടെ പോവാൻ തുടങ്ങി തല താഴ്ത്തി നടന്നു വരുന്ന അവളുടെ മുഖം അവനു കാണാൻ കഴിഞ്ഞില്ല അവൻ അവളുടെ തൊട്ടുമുന്നിലായി ബൈക്ക് നിർത്തി

മലയാളം കമ്പികഥ – ശലഭം – 1

മുന്നിൽ ബൈക്ക് നിന്നതറിഞ്ഞു ഞെട്ടലോടെ ഷഹാന മുഖമുയർത്തി അവളുടെ പുരികം ചോദ്യഭാവത്തിൽ മുകളിലേക്കുയർന്നു

താൻ കാണാൻ വന്ന പെൺകുട്ടിയുടെ മുഖം കണ്ട അലി തിരിച്ചു വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു കാരണം അവനിന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗിയുള്ള മുഖമായിരുന്നു അത്

അലിയുടെ തൊണ്ട വരണ്ടു ഇനി അവളോട്‌ എന്താണ് പറയേണ്ടത് എന്നാലോചിച്ചിട്ടു അവനൊരു ഉത്തരവും കിട്ടിയില്ല

“കണ്ണ് കണ്ടൂടെടോ തനിക്കു”എന്ന അവളുടെ ചീത്ത വിളിയിലൂടെയാണ് അവൻ സ്വബോധത്തിലേക്കു തിരിച്ചെത്തിയത്

“സോറി” യാഥാർഥ്യത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്ന അവന്റെ ചുണ്ടുകൾക്കിടയിലൂടെ അക്ഷരങ്ങൾ അരിച്ചിറങ്ങി പക്ഷെ അത് വളരെ നേർത്ത ശബ്ദത്തിൽ ആയിരുന്നു അവൾക്കത് കേൾക്കാൻ കഴിഞ്ഞില്ല

“എന്ത്” അവൾ വീണ്ടും ചോദിച്ചു അലി അവളുടെ മുഖത്തേക്ക് ഒരു വട്ടം കൂടി നോക്കി അവൾക്കൊരിക്കലും തന്നോട് ഇഷ്ടം തോന്നില്ല എന്നവൻ മനസ്സിൽ ഉറപ്പിച്ചു അതുകൊണ്ട് ഇവളോട് തത്കാലം തമിഴിൽ പറയാനാണ് അലി തീരുമാനിച്ചത് അതാവുമ്പോൾ തനിക്കു കാര്യവും പറയാം കേൾക്കുന്ന ആളിന് പെട്ടന്ന് അത് മനസ്സിലാവില്ല എന്നും അലിക്ക് തോന്നി അവൻ മറുപടി പറയാൻ തുടങ്ങി “പിന്നാടിയെ പാത്തപ്പോ മുന്നാടിയെ പാക്കണം പോലിറുക്ക്”

“എന്താ പറഞ്ഞെ” അലിയുടെ നേർത്ത സ്വരം കേൾക്കാത്തത് കൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു

“അത് താൻ നാൻ ശൊന്നെ, പിന്നാടിയെ പത്തപ്പോ മുന്നാടിയെ പാക്കണം പോലിരുക്ക് അത് താ പാത്തെ നീങ്ക റൊമ്പ അഴകാര്ക്ക് ആനാ എനക്ക് പുടിക്കാത് “അലി അല്പം ശബ്ദത്തിൽ പറഞ്ഞു അതിന്റെ തുടർച്ചയെന്നോണം അവൻ പറഞ്ഞു “കൊഞ്ചം തള്ളി നില്ലുങ്കോ നാനേ പോയടറെൻ” അലി തനിക്കറിയാവുന്ന തമിഴിൽ പറഞ്ഞു നിർത്തി

അവൾ അലിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു “നിങ്ങൾ മലയാളി അല്ലെ”

“സോറി മാം ” അലി ബൈക്ക് തിരിച്ചു തന്റെ ഓഫീസിലേക്ക് പോയി ഓഫീസിൽ അലിക്ക് തിരക്ക് പിടിച്ച ദിവസമായിരുന്നു അത് വൈകുന്നേരം വരെ അവനു ഒരൊഴിവും കിട്ടിയില്ല

* * *

അലി ബൈക്ക് ഓടിച്ചു പോയ ശേഷവും ഷഹാന ഒരു നിമിഷം അവിടെ പകച്ചു നിന്നു എന്തൊക്കെയാണവൻ പറഞ്ഞത് എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു “നീങ്ക റൊമ്പ അഴകാര്ക് ആനാ എനക്ക് പുടിക്കത്” എന്ന വാക്കുകൾ അവളുടെ ചെവിക്കുള്ളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതു പോലെ അവൾക്കു തോന്നി

അവൾ കോളേജിൽലേക്ക് നടക്കാൻ തുടങ്ങി അവൾ അല്പം സ്പീഡിൽ തന്നെ കോളേജിലേക്ക് നടന്നു

പതിനഞ്ചു മിനുട്ട് കൊണ്ട് അവൾ കോളേജിൽ എത്തി ബാഗ്‌ ക്ലാസ്സിൽ വെച്ച ശേഷം അവൾ കൂട്ടുകാരിയായ സുമയ്യയുടെ ക്ലാസിലേക്കു ഓടി

കിതപ്പോടെയാണ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന് മുന്നിൽ ഷഹാന എത്തിയത്

ഷഹാനയുടെ മനസാക്ഷി സൂക്ഷിപ്പുകാരത്തിയാണ് സുമയ്യ. അവൾ ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ ആണ് പഠിക്കുന്നത്. അവൾ അറിയാത്ത ഒരു രഹസ്യവും ഷഹനാക്കില്ല. തന്റെ ഇന്നത്തെ അനുഭവം അവളോട്‌ പറയാൻ വേണ്ടിയാണ് ഷഹാന വേഗം വന്നത്.

“സുമയ്യ എവിടെ” സുമയ്യയുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ കണ്ടപ്പോൾ ഷഹാന ചോദിച്ചു ആ കുട്ടി ക്ലാസ്സിൽ നിന്ന് ഇറങ്ങി വരുകയായിരുന്നു

“സുമയ്യ വന്നിട്ടില്ലാട്ടോ” അവൾ ഉത്തരം കൊടുത്തു

ഷഹാന വാച്ചിൽ നോക്കി സമയം 9:24 സാദാരണ സുമയ്യ നേരത്തെ വരുന്നതാണല്ലോ ഇന്ന് എന്തു പറ്റി ഇനി ഇന്നവൾ വരാതിരിക്കുമോ ഷഹാന ടെൻഷൻ അടിക്കാൻ തുടങ്ങി

അല്പ സമയം അവിടെ നിന്നപ്പോഴേക്കും ഹിസ്റ്ററി ഡിപ്പാർട്മെന്റിലെ ആൺ കുട്ടികൾ അവളെ നോക്കാൻ തുടങ്ങി “ആരെ കാത്തിരിക്കുകയാ മോളെ” കൂട്ടത്തിൽ ഒരുത്തൻ കമെന്റ് അടിച്ചു.

ആൺകുട്ടികളുടെ തുറിച്ചു നോട്ടവും കമന്റ് അടിയും കേൾക്കാൻ തുടങ്ങിയതോടെ ഷഹാന തന്റെ ക്ലാസ്സിലേക്ക് മടങ്ങി സുമയ്യയെ ഇന്റർവെൽ സമയത്തു കാണാമെന്നു തീരുമാനിച്ചു

ബെൽ അടിച്ചതും ക്ലാസ്സ്‌ തുടങ്ങിയതും അവളുടെ മനസ്സിൽ നിന്നില്ല സുമയ്യയെ കാണുന്നതും രാവിലെ നടന്ന സംഭവം ഷെയർ ചെയ്യുന്നതുമായിരുന്നു അവളുടെ മനസ്സ് നിറയെ

ഇന്റർവെൽ സമയത്തിന്റെ ബെൽ ഒരു കുളിർ നാദം പോലെയാണ് അവളുടെ കാതുകളിൽ വീണത്. അവൾ വേഗം എഴുന്നേറ്റു സുമയ്യയുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു

ആ സമയം അവളെ തിരക്കി സുമയ്യ അവളുടെ ക്ലാസ്സിലേക്ക് പോകാനിറങ്ങിയിരുന്നു ഷഹാന അവളെത്തിരക്കി വന്നിരുന്നു എന്ന് കേട്ടപ്പോൾ തന്നെ എന്തെങ്കിലും കാര്യമുണ്ടാവുമെന്നു അവൾക്കറിയാമായിരുന്നു വെറുതെ അവൾ ഇന്ന് വരെ തന്റെ ക്ലാസിലേക്ക് വന്നിട്ടില്ല

വരാന്തയിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ തന്നെ സുമയ്യ തന്നെ തിരക്കി വരുന്ന ഷഹാനയെ കണ്ടു അവൾ വേഗം ഷഹാനയുടെ അടുത്തേക്ക് ചെന്നിട്ടു ചോദിച്ചു “എന്താടി വിശേഷം രാവിലെ തന്നെ എന്നെ തിരക്കി നീ വന്നിരുന്നൂന്ന് കേട്ടല്ലോ എന്താ സംഭവം”

“ഒന്നും പറയണ്ട മോളെ ഇന്ന് ഞാൻ പുതിയ ഒരു വട്ടനെ കണ്ടു”

“അതാണോ ഇത്ര വലിയ വിശേഷം”

“മം… “

“ഷഹാന നീ കളിക്കാതെ കാര്യം പറ”

“എടീ ഇന്ന് ഒരു തമിഴൻ എന്റെ മുന്നിൽ ബൈക്ക് നിർത്തി നീങ്ക റൊമ്പ അഴകാര്ക്ക് എനക്ക് പുടിക്കാതു എന്ന് പറഞ്ഞു”

“നീ കാര്യം മനസ്സിലാവുന്ന കോലത്തിൽ പറ എനിക്കൊന്നും മനസിലായില്ല” സുമയ്യ തന്റെ ഈർഷ്യ പ്രകടിപ്പിച്ചു അപ്പോൾ ഷഹാന രാവിലത്തെ സംഭവം വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു
ഷഹാന പറഞ്ഞത് മുഴുവൻ ശ്രദ്ധയോടെ കേട്ടു ഒരു നിമിഷം സുമയ്യ ആലോചനയോടെ നിന്നു അതിനു ശേഷം അവൾ മറുപടി പറയാൻ തുടങ്ങി എടീ അവനു നിന്നോട് ഇഷ്ടമാണെന്നാണ് അതിനർത്ഥം
അല്ല പുടിക്കാത് എന്ന് പറഞ്ഞാൽ ഇഷ്ടമല്ല എന്നാണ് അർത്ഥം താൻ കണ്ട തമിഴ് സിനിമകൾ മനസ്സിലോർത്തു കൊണ്ട് തനിക്കു മനസ്സിലായത് അവൾ വ്യക്തമാക്കി
ആ വാക്കിന്റെ അർത്ഥം അങ്ങനെയാണ് ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാ നീ സുന്ദരിയാണെന്ന് പറഞ്ഞത് തന്റെ സംശയം സുമയ്യ പറഞ്ഞു
എനിക്ക് ആകെക്കൂടെ കൺഫ്യുഷൻ ആയിട്ടാണ് നിന്നോട് ചോദിച്ചത്
എന്നാൽ ഞാൻ പറയാം അവന് നിന്നോട് ഇഷ്ടമാണെങ്കിൽ അവൻ നീ പോകുന്ന വഴികളിൽ ഇനിയും വരും ബാക്കി വരുന്നുണ്ടോന്നു നോക്കിയിട്ടു തീരുമാനിക്കാം
ശരിയാ അതാണ് നല്ലത് ഇപ്പോൾ അതിനെ കുറിച്ച് ആലോചിച്ചു തല പുണ്ണാക്കണ്ട സുമയ്യയുടെ അപിപ്രായത്തോടു ഷഹാനയും യോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts