മണിച്ചിത്രത്താഴ് – 1

തുണ്ട് കഥകള്‍  – മണിച്ചിത്രത്താഴ് – 1

വായനക്കാരോട്: മണിച്ചിത്രത്താഴിന്റെ ഒരു loose adaptation മുൻനിർത്തി ആണ് എഴുതുന്നത്.. ചില ഭാഗങ്ങളിൽ എന്റേതായ കഥാതന്തുക്കളും കണ്ടേക്കും. ഇന്ന് എഴുതാൻ തോന്നി, ഇന്ന് തന്നെ ഇരുന്നെഴുതിയ കഥയാണിത്.. അതുകൊണ്ടു തന്നെ കമ്പി ആയിട്ടില്ല.. നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ അനുസരിച്ചു ഇതൊരു സീരീസ് ( കമ്പി+horror+fiction) ആയി മുന്നോട്ടു കൊണ്ടുപോകുന്നതാണ്. സ്നേഹത്തോടെ, ഹരിനാരായണൻ.

കൊല്ലവർഷം 1806….!!!

“അല്ലാ , ആലപ്പാറേന്ന് ഇതുവരെ ആരേം കണ്ടില്യല്ലോ”
“വല്യ നമ്പൂരി ഇന്നലെ രാത്രി ഇവിടിന്നിറങ്ങുമ്പഴേ ശ്ശി വൈകീട്ടുണ്ടല്ലോ.. താൻ ഭയപ്പെടാതിരിക്കെടോ , അവരിങ്ങെത്തും “- ശങ്കരൻ തമ്പി വെറ്റില വായയിലേക്കിട്ടു കൊണ്ടു പറഞ്ഞു.

ഭയപ്പെടേണ്ടതില്യ എന്ന് മാടമ്പള്ളിയിലെ ശങ്കരൻ തമ്പി പറഞ്ഞാൽ അതിനർത്ഥം ഒന്നേ ഉണ്ടായിരുന്നുള്ളൂ. തെക്ക് പൂനൂര് തൊട്ടു വടക്ക് തലയോലമുക്ക് വരെ നീണ്ടു കിടക്കുന്ന പാടശേഖരങ്ങളുടെ, കിഴക്കേമലയിലെ കണ്ണെത്താദൂരം വിരിഞ്ഞു നിൽക്കുന്ന ചന്ദനമരങ്ങളുടെ, മലനിരകൾക്ക് അരഞ്ഞാണമിട്ട പോലെ തഴുകിയൊഴുകുന്ന മീനച്ചിലാറിലെ 30 കടത്തുവള്ളങ്ങളുടെ- ഇവയുടെയെല്ലാം ഒരേയൊരു അധിപതി- കൊല്ലവർഷം 1780 ആണ്ടിൽ തീപ്പെട്ട മാടമ്പള്ളി നാണുപ്പിള്ള തമ്പിയുടെ ഒരേയൊരു അനന്തിരവൻ മാടമ്പള്ളി ശങ്കരൻ തമ്പിയാണ് പറഞ്ഞിരിക്കുന്നത്, ഒട്ടും ഭയപ്പെടേണ്ടതില്ലെന്ന്.
പക്ഷേ കുഞ്ഞിക്കേളുവിന്റെ മനസ്സിൽ, ഭയം കറുത്തവാവിലെ ഇരുട്ട് പോലെ ഘനീഭവിച്ചു കിടന്നു..!!! അച്ഛന്റെയും അച്ഛച്ചൻറെയും പാത പിന്തുടർന്ന് കുഞ്ഞിക്കേളു മാടമ്പള്ളിയിലെ കാര്യസ്ഥനായിട്ട് ഇത് പതിനാറാം വർഷമാണ്. അന്ന് തൊട്ടിന്നോളം, ശങ്കരൻ തമ്പി പറഞ്ഞതോരോന്നും ന്യായമോ അന്യായമോ ആലോചിക്കാതെ കുഞ്ഞിക്കേളു ചെയ്തു കൊടുത്തിട്ടുണ്ട്. എത്ര കന്യകമാരുടെ കരച്ചിലുകൾ, എത്ര കുടിയാന്മാരുടെ ശവശരീരങ്ങൾ, എത്ര കയ്യേറ്റങ്ങൾ- അന്നെല്ലാം മാടമ്പള്ളിയിലെ ശങ്കരൻ തമ്പിയുടെ കാര്യക്കാരൻ എന്ന പദവി ധൈര്യം മാത്രമാണ് തന്നിട്ടുള്ളത്. പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഭയം തന്നെ പിടികൂടിയിരിക്കുന്നു എന്ന് കുഞ്ഞിക്കേളു തിരിച്ചറിഞ്ഞു.സർവ്വപ്രതാപിയായ തമ്പിയുടെ ആശ്വാസ വചനങ്ങൾക്ക് പോലും വേണ്ടത്ര ഉറപ്പില്ലാത്ത പോലെ. ഭയപ്പെടേണ്ടതില്യ എന്നു പറയുമ്പോഴും കാരണവരുടെ കണ്ണുകൾ മാടമ്പള്ളിയുടെ തെക്കേ മൂലയിലേക്ക് ഒളിഞ്ഞു പായുന്നത് അയാൾ കണ്ടില്ലെന്നു നടിച്ചു..!!!

ഏത് നശിച്ച നിമിഷമാണ്, കാഞ്ചീപുരത്തേക്ക് അന്ന് അങ്ങനെയൊരു യാത്ര പോവാൻ തോന്നിയത് ????

“നമ്പൂരീ, നമ്മളെത്ര നേരായി ഇപ്പൊ നടക്കാൻ തുടങ്ങീട്ട് എന്ന് നിശ്ച്യണ്ടോ?”
“അഞ്ചു നാഴിക കഴിഞ്ഞു കാണും, എന്ത്യേ ?”
“ഹഹഹ, നല്ല കാര്യായി. ചിറ്റാഴ അമ്പലത്തിന്റെ ആൽത്തറേന്ന് മാടമ്പള്ളീക്ക് അഞ്ചു നാഴികേ ?”- ഒരു പൊട്ടിച്ചിരിയോടെ വാമനക്കുടക്കുള്ളിൽ നിന്നും അയാൾ പുറത്തേക്കു നോക്കി.

ആലപ്പാറ മനോഹര പോറ്റി …!!!

തലമുറകളായി മാന്ത്രിക ക്രിയകളുടെ തലവന്മാരായ ആലപ്പാറ തറവാട്ടിലെ ഇളമുറക്കാരൻ. അഥർവ്വവേദത്തിൽ അപൂർവ്വജ്ഞാനി. ബ്രഹ്മചര്യം കൈമുതലാക്കിയ പോറ്റിമാരിൽ നിന്നും വ്യത്യസ്തനായി, ഒരിത്തിരി സ്ത്രീ സമ്പർക്കമൊക്കെയുള്ള യുവരക്തം. പേരുപോലെ തന്നെ അംഗോപാംഗം മനോഹരൻ..!!!

ഇളമുറക്കാരെക്കൊണ്ട് കൂട്ടിയാൽ കൂടില്യ ആ തമിഴത്തി എന്ന് തമ്പി അയച്ച നമ്പൂതിരി ആവുന്നതു പറഞ്ഞതാണ്. ആലപ്പാറയിലെ തറവാട്ടു കാരണവർ ചെറുചിരിയോടെ മൊഴിഞ്ഞു: “60 കൊല്ലം മുൻപ്, എൻ്റെ ആദ്യ കർമ്മത്തിനു ആശീർവദിച്ചു അയക്കുമ്പോഴും കൂട്ടിക്കൊണ്ടു പോകാൻ വന്നവർ ഇതു തന്നെയാണ് പറഞ്ഞത്. ആലപ്പാറയിലെ ഇളമുറക്കാർക്ക് ആയിരം ആനകളുടെ കരുത്താണ് തിരുമേനി, തമിഴത്തിക്ക് ഇനി വെറും നാഴികകളേ ഉള്ളൂ പൊറുതി ..!!!”. നമ്പൂതിരി മറുത്തൊന്നും പറഞ്ഞില്ല, മൺചെരാത് കൈകൊണ്ടു മറച്ച്‌, പരദേവതകളെ മനസ്സിൽ ധ്യാനിച്ചു, അയാൾ ആലപ്പാറയിലെ ഇളമുറക്കാരനോടൊപ്പം ഇറങ്ങി, കേൾവികേട്ട മാടമ്പള്ളി തറവാട്ടിലേക്ക്…!!!

ആ നടത്തം മൂന്നു നാൾ നീണ്ടു. മേടയെത്തുന്നതിനു മുൻപ് ഒന്ന് മുറുക്കാം എന്നു കരുതിയാണ് ചിറ്റാഴ ആൽത്തറയിലെത്തിയപ്പോൾ അവരൊന്നു വിശ്രമിച്ചത്. മനോഹര പോറ്റിക്ക്, ചുറ്റമ്പലത്തിനു വലം വെക്കുന്ന പെൺകൊടികളെ ഒന്നു നോക്കിവെച്ചു കളയാം എന്നൊരു ഉദ്ദേശം കൂടെയുണ്ടായിരുന്നു. അവിടുന്ന് നേരെ മനയിലോട്ടുള്ള നടപ്പു തുടങ്ങിയിട്ട് ഇപ്പൊ ഏകദേശം അഞ്ചു നാഴിക കഴിഞ്ഞിരിക്കുന്നു.

“അല്ലാ, അപ്പൊ ഉണ്ണി ഈ വഴിക്ക് ആദ്യാന്ന് പറഞ്ഞിട്ട്? മാടമ്പള്ളിയിലേക്കുള്ള ദൂരം എങ്ങനെ അറിയാം ?”
മനോഹരൻ പോറ്റി മനസ്സിൽ ഒന്ന് പുഞ്ചിരിച്ചു. കാണിപ്പയ്യൂർ ഗോവിന്ദ ഭട്ടതിരിപ്പാടിന്റെ അരുമ ശിഷ്യനായ തന്റെ ജ്യോതിഷ പരിജ്ഞാനം പോറ്റി പറ്റാവുന്നിടത്തൊക്കെ കാണിച്ചു കയ്യടി നേടാറുണ്ട്.
“തിരുമേനീ , ഇന്നലെ രാത്രിയിലെ ഗ്രഹനില നമ്മൾ ഒരുമിച്ചല്ലേ നോക്കിയത്? എട്ടിൽ ശനി. കാപ്പിരികടലിൽ വേലിയേറ്റത്തിന് സമയം. തെക്കൻ കാറ്റിൽ പൊടിമണല് വീശുന്ന കാലം. മാടമ്പള്ളിയുടെ സ്ഥാനം ഇരുവേലി കുന്നിനു മുകളിലെന്നു ഗുരുക്കന്മാർ പറഞ്ഞറിയാം. കുന്നു കേറിയിട്ടു 1 നാഴിക കഴിഞ്ഞാൽ കാറ്റു നിലക്കേണ്ടതാണ്. ഇതിപ്പോ രണ്ടു നാഴിക താണ്ടിയിട്ടും കാറ്റിൽ അതേ മണൽത്തരികൾ..!!!”
പ്രായം ഏറെ ചെന്ന നമ്പൂതിരി അന്ധാളിച്ചു..!!! അയാൾ അക്കാര്യം ശ്രദ്ധിച്ചു പോലുമില്ലായിരുന്നു. ഈ ഇളമുറക്കാരൻ പോറ്റി ആളു കൊള്ളാം. ” അപ്പൊ ഉണ്ണി പറയണത് മ്മക്ക് വഴി തെറ്റി ന്നാണോ ?”

” എന്നല്ല തിരുമേനി, ഇക്കാലമത്രയും ഈ വഴി നടന്നു ശീലിച്ച അങ്ങേക്ക് എങ്ങനെയാണ് ഇക്ഷണത്തിൽ വഴി തെറ്റുന്നത്? ആരോ നമ്മളെ കളിപ്പിക്കുന്നുണ്ടോ എന്നൊരു സംശയം. തിരുമേനി ആ ഭാണ്ഡകെട്ട് ഇങ്ങോട്ടെടുക്കാ”.
ആൽത്തറയിൽ എത്തിയപ്പോൾ നമ്പൂരി പോറ്റിയുടെ ഭാണ്ഡങ്ങളിൽ ഒന്ന് കയ്യിലെടുത്തതാണ്. പോറ്റി അതു ഇരുകയ്യും നീട്ടി വാങ്ങി. ചാരത്തു നിന്നിരുന്ന കറ്റാർവാഴയുടെ അഗ്രം ചെറുതായൊന്ന് പൊട്ടിച്ചു നാവിൽ തൊട്ടു. ഭാണ്ഡത്തിനുള്ളിലേക്കിട്ട കൈ പുറത്തെടുത്തപ്പോൾ ഒരു കെട്ട് താളിയോലകളും ഉണ്ടായിരുന്നു. അയാൾ കിഴക്കു തിരിഞ്ഞു കണ്ണുകൾ കൂമ്പിയടച്ചു. മന്ത്രധ്വനികളുടെ ഇമ്പം അന്തരീക്ഷത്തിൽ മുഴങ്ങി:

“ഓം, കർത്തവീര്യാർജുനോ നമഹ:
രാജ ബാഹു സഹശ്രാവണാഹ:
തത്സ്യ സ്മരണ മാത്രേണ
ഗതം നഷ്ടം ഛ ലഭ്യതേ ”

കാറ്റ് പൊടുന്നനെ നിലച്ചപ്പോൾ നമ്പൂതിരിയുടെ ശ്വാസം ഒരു മാത്ര നിലച്ചു..!!!

ഇരുവേലി കുന്നിനു മുകളിൽ, ഇരുളു പതിയെ പരക്കുന്ന തെക്കിനി കോലായിൽ, ഒരു പെൺകുട്ടി മാത്രം കരഞ്ഞു കൊണ്ടിരുന്നു…!!!

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts