ഞങ്ങൾ സന്തുഷ്ടരാണ്

മലയാളം കമ്പികഥ – ഞങ്ങൾ സന്തുഷ്ടരാണ്

ഈ കഥയിൽ അല്പം പോലും കമ്പി ഇല്ല ,ഒരു കഥ എന്ന നിലയിൽ മാത്രം വായിക്കുക അന്യം നിന്നുപോകുന്ന ഗ്രാമീണ നന്മ നാഗരികതയിലേക്കു ചേക്കാറാനുള്ള മനുഷ്യന്റെ വ്യഗ്രത ഇതെല്ലം കാണുമ്പോൾ ഇങ്ങനെ ഒരു കഥ എഴുതണമെന്നു തോന്നി .ഇതിലെ ഇതിവൃത്തവും ജീവിത രീതിയും എന്റെ ഭാവന മാത്രമാണ് .ആരെയും വേദനിപ്പിക്കാനോ മനഃപൂർവം ആക്ഷേപിക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല .ആർകെങ്കിലും വേദനിച്ചെങ്കിൽ സദയം ക്ഷമിക്കുക …

എന്റെ കല്യാണത്തിനല്ലേ അഖിൽ നിന്നെ കാണുന്നത്

ഹമ് അതെ

എത്രകാലായി ഇന്നലെ കഴിഞ്ഞ പോലെയുണ്ട്

അതെ ചേച്ചി ഞാൻ എപ്പോഴും ഓർക്കും എത്ര പെട്ടെന്ന സമയം പോകുന്നത്

നേരാ ….ചിന്നു 3 ലായി ..അവൾക്ക് 9 വയസ്സായെന്ന് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ ..

ചിന്നൂന്റെ പല്ലില്ലാത്ത മോണകാട്ടിയുള ചിരി ഇന്നലെ കണ്ടപോലെ ഉണ്ട്

അഖിലിന് മാറ്റം വല്ലതും ഉണ്ടോ

എവിടെന്നു അവരൊക്കെ വല്യ പട്ടണക്കാരല്ലേ ആരോടും മിണ്ടാൻ പാടില്ലല്ലോ സ്റ്റാറ്റസ് പോകുലേ

അവിടെയും സ്ഥിതി അതുതന്നെ

എനിക്കാണെങ്കിൽ ചേച്ചി ആരോടെങ്കിലും സംസാരിച്ചില്ലെങ്കിൽ പ്രാന്ത് പിടിക്കുന്നപോലെ തോന്നും അഖിലേട്ടൻ ഒന്നിനും സമ്മതിക്കില്ല ..എന്നാലും അത്യാവശ്യം അയല്പക്കബന്ധമൊക്കെ ഉണ്ട്

ഞാൻ പിന്നെ കിരണേട്ടൻ പറയുന്നത് മൈൻഡ് ചെയ്യാറില്ല …അതുംപറഞ്ഞു വഴക്കിന് വന്നേക്കരുതെന്നു പറഞ്ഞിട്ടുണ്ട് ….എന്തേലും പറഞ്ഞു വഴക്കായാൽ ബെഡ്‌റൂമിൽ ഞാൻ അടുപ്പിക്കില്ല …അതോണ്ട് വിട്ടുവീഴ്ച ചെയുന്നതാ …നമ്മുടെ ആയുധം ബെഡ്‌റൂം ആയത് കൊണ്ട് രക്ഷപെട്ടു

മീരേച്ചി ഇവിടെ അതും നടപ്പില്ല ..ഞാനൊന്നു നോക്കിയതാ നടന്നില്ല

അതെന്തേ

നല്ല റൊമാന്റിക്കായി വന്നതാ .എന്തോ പറഞ്ഞു ഉടക്കി …പിന്നെ വന്നപ്പോ ഞാൻ കൊടുത്തില്ല ..കുറച്ചു നേരം പിറകെ നടന്നു ഞാൻ സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോ മാറികിടന്നു ..എന്റെ ചേച്ചി ഞാനാകെ ശശി ആയെന്നെ …

എന്നിട്ടോ

മൂന്നാല് ദിവസമായിട്ടും അനക്കമൊന്നും ഇല്ലാതെ വന്നപ്പോ ഞാനങ്ങോട്ടു ചെന്നു ..

ഹ ഹ ഹ …അതുനന്നായി നിനക്കിത്ര കൺട്രോൾ ഇല്ലേ രേണു

കൊറേ ദിവസമായിരുന്നു എന്തേലും നടന്നിട്ട് …എത്രയെന്നും വച്ച പിടിച്ചു നിക്കുന്നെ …അതിപ്പിനെ ഞാൻ ആ പണിക്കു പോയിട്ടില്ല …

നിന്നോട് വല്ലതും പറഞ്ഞിരിക്കുമ്പോളാ എനിക്കൊരാശ്വാസം

സത്യം ചേച്ചി …എനിക്കുമതെ ..നാടും നാട്ടുകാരും ഒക്കെ മനസ്സിൽ തെളിഞ്ഞു വരും ..എന്ത് രസായിരുന്നല്ലേ സ്‌കൂളിൽ പോക്കും കളിച്ചു നടന്നതും പുഴേലെ കുളിയും …അമ്പലവും കല്യാണങ്ങളും വിരുന്നു പോക്കും. മിൻഡിം പറഞ്ഞും ഇരിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാവുല്ലോ …ഇതിപ്പോ എന്താ ജീവിതം നാലുചുമരും ഒരു ടി വി യും …വൈകുന്നേരം മോൾ വരുമ്പോള അല്പം സമാധാനം ..അഖിലേട്ടൻ വരുമ്പോ 10 മണി കഴിയും ശരിക്കും ഇതൊരു തടവറയാണ് …സ്വാതന്ത്രം അല്പം പോലുമില്ലാത്ത തടവറ …
അതങ്ങനെയാണ് രേണു …കല്യാണം എന്ന് പറയുന്നത് തന്നെ ആജീവനാന്ത ജീവപര്യന്തമാണ്‌ ..കല്യാണത്തിന് മുൻപ് എന്തോരം സ്വാതന്ത്രമായിരുന്നു ഇഷ്ടംപോലെ നടക്കാം തോന്നിയത് കാണിക്കാം ..ഇതങ്ങനെയാണോ ആരോടും മിണ്ടാൻ പാടില്ല ..ആരുമായും ബന്ധമില്ല ..സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുക ഇതിലും വലിയ ശിക്ഷ എന്താ ഉള്ളെ ..കാര്യം കിരൺ നല്ലവനാണ് എന്നെയും മോളെയും നന്നായി നോക്കുന്നുണ്ട് ,നല്ല വസ്ത്രങ്ങൾ ആഹാരം ഇടക്കുള്ള പുറത്തുപോക്ക്‌ എല്ലാമുണ്ട് ..അതുമാത്രം പോരല്ലോ ..നമ്മുടെ ഇഷ്ടങ്ങൾ അഭിലാഷങ്ങൾ അതും നടക്കണ്ടേ ..സൗഹൃദങ്ങളില്ല ബന്ധങ്ങളിലെ സത്യസന്ധത തീരെയില്ല …ഫേസ്ബുക് വാട്സ് ആപ്പ് ഇതുമാത്രമായി സൗഹൃദങ്ങൾ ..നിനക്കറിയോ ഫേസ്ബുക്കിൽ മണിക്കൂറുകളോളം സംസാരിക്കുന്നവർ നേരിട്ടുകണ്ടാൽ ഒന്ന് ചിരിക്കുകപോലും ഇല്ല ..കാലം മാറി മാറി മനുഷ്യന്റെ രൂപവും മറ്റെന്തിന്റെയോ സ്വഭാവവും ഉള്ള ഏതോ ജീവികളായി തീർന്നിരിക്കുന്നു …

എന്തായി ജോലിക്കാര്യം

എന്താവാൻ ഞാൻ പറഞ്ഞു മടുത്തു …അക്കാര്യത്തിൽ നമ്മുടെ നായന്മാർ രണ്ടും കണക്കാ …അപ്പൊ അവരുടെ പരിഷ്ക്കൃത ചിന്തയും ഇല്ല …നഗര ജീവിതവും ഇല്ല ..നമ്മളെക്കാൾ പഴഞ്ചന്മാരായി മാറും അവർ ..

അതെ ..ഞാൻ പറഞ്ഞു മടുത്തു …അഖിലേട്ടൻ പറയുന്നത് നീ ജോലിക്കുപോയിട്ട് വേണ്ട കുടുംബം കഴിയാൻ എന്നാണ് …കാശിനു വേണ്ടി മാത്രമാണോ കഷ്ടപ്പെട്ടു കുത്തിയിരുന്നു പഠിച്ചത് ..ആ സൈനബാനെ പോലെ ഒന്നും പഠിക്കാതെ നടന്നാ മതിയായിരുന്നു .ഇതിപ്പോ അവളും ഞാനും തമ്മിൽ എന്താ വ്യതാസം അവളും കല്യാണം കഴിച്ചു വീട്ടമ്മയായി ,ഞാനും അതുതന്നെ ..ഇതിനാണോ ഉറക്കമൊഴിച്ചു പഠിച്ചത് …വായിക്കൊള്ളാത്ത എന്തൊക്കെയോ പേരും കാണാതെ പഠിച്ചു പരീക്ഷയും എഴുതി പാസ്സായി ..
എത്രയും പെട്ടന്ന് ജോലിക്കാരി ആകണമെന്നതായിരുന്നു അന്നത്തെ ആഗ്രഹം ..നടന്നതോ എടുപിടിന്നു കല്യാണം .കണ്ണടച്ച് തുറക്കുംമുന്നേ പ്രസവം ..ഇപ്പൊ ഹൗസ് വൈഫ് …പറയുമ്പോ ഒരുപണിയും ഇല്ലാത്ത ജോലി …ഒരുദിവസം ആരോടോ പറയാ …അവൾക്ക് ജോലിയൊന്നുല്ല ഹൗസ് വൈഫ് ആണെന്ന് …
എനികെന്തോരം കലി വന്നെന്നോ ..ഒരുകോട്ട തുണി അലക്കാനുണ്ടായിരുന്നു ചോറ് ഉണ്ടാക്കണം കറി ഉണ്ടാക്കണം കാപ്പി ചായ …തൂക്കണം തുടക്കണം …നടുവൊടിയുന്നത്രയും പണിചെയ്ത് ക്ഷീണിച്ചിരിക്കുമ്പോൾ പറയാ അവൾക്ക് ജോലി ഒന്നും ഇല്ലെന്നു …കുടുംബ കലഹം ഉണ്ടാവേണ്ടന്നു കരുതി ഞാനൊന്നും മിണ്ടിയില്ല

സമയം എത്ര പെട്ടെന്ന പോണേ ..ദേ മണി നാല് ചിന്നു വരാറായി ഞാൻ പോട്ടെ

ശരി ചേച്ചി …സമയം കിട്ടുമ്പോളൊക്കെ വരണേ ..

അതുനീ പറഞ്ഞിട്ടുവേണോ …എന്ന ശരിയെടി

ആഹ് ശരിയേച്ചി …

ഞാൻ രേണു ..തനി നാട്ടിന്പുറത്തു ജനിച്ചു വളർന്നു നഗരത്തിലേക്ക് കല്യാണം കഴിപ്പിച്ചയച്ച വീട്ടമ്മ .അച്ഛനും അമ്മയും അനിയന്മാരും ഒരനിയത്തിയും അടങ്ങുന്ന കുടുംബം ..അല്പം സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കൂട്ടത്തിലാണ് .അച്ഛന് കൃഷി പണിയും അല്ലറചില്ലറ കച്ചവടങ്ങളും ഒക്കെ ഉണ്ട് .2 ഏക്കർ പുരയിടത്തിലെ ഓടിട്ട രണ്ടുനില വീട്ടിൽ ജനിച്ചു ..പറമ്പിലും തൊടിയിലുമായി ബാല്യം .സമപ്രായക്കാരായ നിരവധി കൂട്ടുകാർ, ഇന്നുപല കുട്ടികളും കേട്ടിട്ടുപോലുമില്ലാത്ത പല കളികളും ഞങ്ങൾ കളിച്ചിട്ടുണ്ട് .മണ്ണപ്പം ചുട്ടു കറികളുണ്ടാക്കി വിളമ്പി കളിച്ചതും ഊഞ്ഞാലാടിയതും കുളത്തിൽ നീന്താൻ പഠിച്ചതും അമ്പലത്തിൽ നിന്നും മടങ്ങുമ്പോൾ കുന്നിക്കുരു പെറുക്കി സൂക്ഷിച്ചതും .
അമ്മയും കുഞ്ഞുമായി കളിച്ചതും ..ഹോ എന്തൊരു കാലമായിരുന്നു അത് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു .തോണിയിൽ പുഴയിലൂടെ ഉള്ള യാത്ര പുഴയിൽനിന്നും വീശുന്ന തണുത്ത കാറ്റ് ..ഇപ്പോഴുമുണ്ട് ആ കാറ്റിന്റെ കുളിര് ശരീരത്തിൽ ..സ്‌കൂളിൽ ചേർന്നതും കരഞ്ഞതും പിന്നെ പിന്നെ അതിഷ്ടമായതും ..കോരിച്ചൊരിയുന്ന മഴയത്തു പാവാടയും ബ്ലൗസും ധരിച്ചു മഴകൊണ്ട്, ഒഴുക്കുവെള്ളം തട്ടിത്തെറിപ്പിച്ചു നടന്ന കാലം ..മനയ്ക്കലെ മാവിനുനേരെ കല്ലെറിഞ്ഞതും നായ കടിക്കാൻ ഓടിച്ചതും ..നെഞ്ച് പിടക്കുന്നു ..ഇനി വരില്ലല്ലോ ആ കാലം ..ഓണത്തിന് പൂ പറിക്കാൻ പോയതും പൂക്കളം തീർത്തതും അമ്പലത്തിലേക്ക് മാലകെട്ടിയതും …കൂട്ടുകാരികളുടെ ചിരിയും ഇടക്കുള്ള കളിയാക്കലുകളും മുഖം കനപ്പിച്ചുള്ള നോട്ടവും …അല്പനേരത്തെ പിണക്കവും …പിന്നീട് ഇണങ്ങുമ്പോളുള്ള പുണരലും സ്നേഹം അതൊക്കെയായിരുന്നു നിഷ്കളങ്കമായ സ്നേഹം …വേനലവധിക്ക് സ്‌കൂളടച്ചു അമ്മവീട്ടിൽ പോയതും കുട്ടിസെറ്റുമായി കളിച്ചുനടന്നതും മാങ്ങപെറുക്കി ഉപ്പുംകൂട്ടി തിന്നതും ..ഓർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു …കാവിലെ വേല കണ്ടതും വളയും ചാന്ധും മാലയും വാങ്ങിയതും ..അമ്മുമ്മ വറുത്തുവച്ച ചക്ക കട്ടെടുത്തു കഴിച്ചത് …അധികം ഓർക്കാൻ കഴിയുന്നില്ല കണ്ണിൽ നനവ് പൊടിയുന്നു …
അഖിലേട്ടൻ എന്നെ കാണുന്നതും ആദ്യമായി സംസാരിക്കുന്നതും മീരേച്ചിയുടെ കല്യാണത്തിനാണ് …എന്റെ അമ്മൂമ്മയുടെ അനിയത്തിയുടെ മകന്റെ മകളാണ് മീരേച്ചി .ചെറുപ്പം തൊട്ടേ ഞങ്ങൾ വലിയ കൂട്ടായിരുന്നു എന്റെ വീടിന്റെ അടുത്തല്ല അവരുടെ വീട് എന്നാലും അവധി ദിവസങ്ങളിൽ ഞാൻ അവിടെ പോകുമായിരുന്നു ഒരുപാടു കുട്ടികൾ ഉള്ള സ്ഥലമാണ് മീരേച്ചിയുടെ വീടിന്റെ പരിസരം അവരുമായി കളിക്കാനും കൂട്ടുകൂടാനും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ..മീരേച്ചിയും എന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ വരുമായിരുന്നു ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ല സമപ്രായക്കാരെ പോലെയാണ് ഞങ്ങൾ പെരുമാറിയിരുന്നത് ചെറുപ്പത്തിൽ ചേച്ചി എന്ന് വിളിച്ചു ശീലിച്ചു അതിന്നും തുടരുന്നു .മീരേച്ചിയുടെ ഭർത്താവ് നഗരത്തിലെ വലിയൊരു ആശുപത്രിയിലെ HR മാനേജർ ആണ് ..എപ്പോഴും തിരക്കാണ് എന്നെപ്പോലത്തെന്നെ ഒരുമോളാണ് ചേച്ചിക്ക് ചിന്നു എന്ന് വിളിക്കുന്ന അവന്തിക മിടുക്കി കൊച്ചാണ് ചിന്നു നല്ല സ്മാർട്ട് ..അതല്ലേലും അങ്ങനല്ലേ വരൂ അവരുടെ കുടുംബത്തിലെ എല്ലാവരും നല്ല സ്മാർട്ടാണ് നല്ല വിദ്യാഭ്യാസമുള്ള കുടുംബമാണ് അവരുടേത് .സാമ്പത്തികമായും മുൻപന്തിയിൽ എല്ലാവരും നല്ല ഉയർന്ന ജോലിയിലും ..സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവർ നഗര ജീവിതം നയിക്കുന്നവർ .മീരേച്ചി സിറ്റിയിൽ പഠിക്കുന്ന കാലത്തു കണ്ടതാണ് കിരണേട്ടൻ അതീവ സുന്ദരിയാണ് മീരേച്ചി നല്ല തറവാട്ടുകാരും കിരണേട്ടൻ വീട്ടുകാരുമായി വന്നു കല്യാണം ആലോചിച്ചു ..ജാതക പൊരുത്തവും കൂടി ഒത്തുവന്നതോടെ കല്യാണം നടന്നു .കിരണേട്ടന്റെ അമ്മാവന്റെ മോനാണ് അഖിലേട്ടൻ സിറ്റി ബ്രാഞ്ചിൽ മാനേജർ ആണ് ചെറുപ്പത്തിൽത്തന്നെ ബാങ്കിൽ മാനേജരായി ജോലിനേടി സൽസ്വഭാവി ദുശീലങ്ങൾ ഒന്നുമില്ല .മീരേച്ചിയുടെ കല്യാണത്തിന് ഞങ്ങൾ പരിചയപെട്ടു വളരെ വിനയത്തോടെയുള്ള സംസാരം കാണാൻ സുന്ദരൻ ഏതൊരുപെണ്ണും ആഗ്രഹിക്കുന്നതരത്തിലുള്ള പുരുഷൻ എന്റെ മനസ്സിൽ അന്നുതന്നെ എന്തൊക്കെയോ മോഹങ്ങൾ പൂവിട്ടിരുന്നു .
വളരെ മാന്യമായി അദ്ദേഹം എന്നോട് പെരുമാറിയത് അതാണ് എനിക്കേറ്റവും ഇഷ്ടമായതും ഒരുപെണ്ണിന് പുരുഷനോട് തോന്നുന്ന ബഹുമാനവും ഇഷ്ടവും അയാളുടെ പെരുമാറ്റത്തിൽ നിന്നുമാണല്ലോ അല്ലാതെ പലരും കരുതുന്നപോലെ സൗന്ദര്യമുള്ള മുഖവും ബലിഷ്ഠമായ ശരീരവും വെളുത്തനിറവും ഒന്നുമല്ല ..എന്നെ ഇഷ്ടമായോ എന്ന് അന്നെനിക്കറിയില്ലായിരുന്നു എന്തായാലും എന്റെ മനസ്സിൽ വിങ്ങലായി ആ മുഖം നിറഞ്ഞു .എന്നെ അമ്പരപ്പിച്ചു കൊണ്ട് ഒരുനാൾ അഖിലേട്ടനും മീരേച്ചിയും കിരണേട്ടനും വീട്ടിൽ വന്നു …വെറുതെ വന്നതായിരിക്കുമെന്ന ഞാൻ കരുതിയത് പഠിത്തം കഴിഞ്ഞു വീട്ടിൽ നിക്കുന്ന സമയം ആയതുകൊണ്ട് ഞാൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു ..മീരേച്ചിയാണ് എന്നോട് അതൊരു പെണ്ണുകാണൽ ആണെന്നസത്യം പറഞ്ഞത് .അതുവരെയില്ലാതിരുന്ന ഒരു നാണം എന്നിൽ മൊട്ടിട്ടു ..കോളേജിൽ പലരും പ്രേമഭ്യര്തന നടത്തിയിട്ടുണ്ടെങ്കിലും തറവാടിന്റെ അന്തസ്സും മനസ്സിലെ പേടിയും കാരണം ഞാൻ അതിനൊന്നും ചെവി കൊടുത്തിട്ടില്ലായിരുന്നു ..അഖിലേട്ടന്റെ മുഖത്തേക്ക് നോക്കാൻ പോലും എനിക്കായില്ല .ചായകുടി കഴിഞ്ഞു ഞങ്ങൾ സംസാരിച്ചു അന്നത്തെപോലെതന്നെ സ്നേഹപൂർവ്വമുള്ള സംസാരം വാക്കിലും നോക്കിലും ഒരു ബഹുമാനവും വിനയവും.അന്നേ ഇഷ്ടമായതാണ് കൂടുതലൊന്നും സംസാരിക്കാൻ എനിക്കായില്ല അന്ന് ഞാൻ മടിയില്ലാതെ സംസാരിച്ചു പക്ഷെ അപ്പോൾ അതിനു കഴിഞ്ഞില്ല പെണ്ണിന്റെ സഹജമായ നാണം എന്നിൽ നിറഞ്ഞിരുന്നു ..എന്താണ് എന്നോട് പറഞ്ഞത് ഞാൻ തിരിച്ചെന്താണ് പറഞ്ഞത് എന്നൊന്നും എനിക്കറിയില്ല
യാത്ര പറഞ്ഞു അഖിലേട്ടൻ പടിയിറങ്ങുമ്പോൾ ചങ്കിൽ മുള്ളുകുത്തുന്ന വേദന എനിക്കനുഭവപ്പെട്ടു പിന്നീടുള്ള കാര്യങ്ങൾ വേഗത്തിലായിരുന്നു നിശ്ചയവും കല്യാണവും എല്ലാം ..ആദ്യമൊക്കെ നഗരജീവിതം ഞാൻ ആസ്വദിച്ചു അഖിലേട്ടനു എന്നും തിരക്കാണ് ബാങ്കിലെ ജോലികഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ രാത്രി ഒരുപാടു വൈകുമായിരുന്നു ജോലിയുടെ സ്വഭാവം അതായകാരണം ഞാൻ പരിഭവം പറഞ്ഞില്ല ഒഴുവുള്ള സമയങ്ങൾ ഞങ്ങളുടെ മാത്രം ലോകമായിരുന്നു .അവിടെ ഞങ്ങൾ പരസ്പരം സ്നേഹിച്ചും വഴക്കിട്ടും ജീവിച്ചു .ആദ്യമൊക്കെ സിറ്റിയിലേക്കുള്ള കറക്കം എനിക്കിഷ്ടമായിരുന്നു പിന്നെപ്പിന്നെ കണ്ടതുതന്നെ കണ്ടു എനിക്കതിനോട് വിരക്തിതോന്നി തുടങ്ങി ..കല്യാണം കഴിഞ്ഞു ഒരുവർഷം കൊണ്ടുതന്നെ ഞാൻ അമ്മയായി പിന്നെ എന്റെ ലോകം മുഴുവനായും മോളെച്ചുറ്റിപ്പറ്റിയായി .അവളുടെ കൊഞ്ചലും ചിരിയും എന്റെ വിരസതക്ക് ഒരുപരിധിവരെ ആശ്വാസമായിരുന്നു .
മോൾ സ്കൂളിൽ പോകാൻ തുടങ്ങിയതുമുതൽ ഞാൻ വീണ്ടും ഒറ്റപെട്ടു .രാവിലെ അഖിലേട്ടൻ ബാങ്കിൽ പോകും മോൾ സ്കൂളിലും അവൾ വരുന്നതുവരെ ഞാൻ ജോലികളിൽ മുഴുകി സമയം കളയും .ടി വി കാണുന്നത് പണ്ട് മുതലേ എനിക്ക് വലിയ താല്പര്യമുള്ള കാര്യമല്ല .ഒഴിവു സമയം വേറെ നിവർത്തികളില്ലാതെ ഞാൻ എന്തേലും കാണും .ഇടയ്ക്കു മീരേച്ചി വരുന്നതാണ് ആകെയുള്ള ആശ്വാസം .
അഖിലേട്ടൻ ആള് സ്നേഹമുള്ളവനാണ് പക്ഷെ സമൂഹത്തിൽ ഭയങ്കര സ്റ്റാറ്റസ് നോക്കുന്ന കൂട്ടത്തിലാണ് .ഞങ്ങൾ താമസിക്കുന്ന വീട് ഒരു ഹൗസിങ് കോളനി ആണ് വലിയവർ മാത്രം താമസിക്കുന്ന കോളനി .ഇവിടെയുള്ളവർ പരസ്പരം സംസാരിക്കുന്നതും അടുപ്പം കൂടുന്നതും വളരെ വിരളമാണ് .എന്തെങ്കിലും പാർട്ടി ഉണ്ടെങ്കിലോ മറ്റെന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ മാത്രമേ പരസ്പരം കാണാറുള്ളു .എല്ലാവരും അടച്ചിട്ട വീടുകളിൽ മാത്രം ഒതുങ്ങിക്കൂടി അനന്യന്റെ സ്വകാര്യതയിലേക്കു കടന്നുചെല്ലുന്നത് ശരിയല്ലത്രേ .അഖിലേട്ടന്റെ കർശന നിർദേശങ്ങൾ ആയിരുന്നു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് അവരൊക്കെ ഭയങ്കര സ്റ്റാറ്റസ് ഉള്ളവരാണ് നിന്റെ പട്ടികാട്ട് രീതിയൊന്നും ഇവിടെ എടുക്കരുത് ..അതുകൊണ്ടു തന്നെ ആരുമായും ഞാൻ വലിയ അടുപ്പത്തിനൊന്നും പോകാറില്ല ..ഞാൻ കാരണം ആരുടെയും സ്റ്റാറ്റസ് പോകണ്ട .ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ആളുകൾ പരസ്പരം സംസാരിച്ചാൽ അടുത്തിടപഴകിയാൽ എങ്ങനെയാണ് കുറച്ചിൽ ഉണ്ടാവുന്നത് .മാന്യമായി പരസ്പരം സംസാരിക്കുന്നത് നല്ലതാണെന്നാണ് എന്റെ വിശ്വാസം ..അടുത്തുള്ള വീടുകളിൽ ആരൊക്കെയാണ് താമസമെന്ന് കുറെ കാലത്തേക്ക് എനിക്കറിയില്ലായിരുന്നു ..വല്ലാത്ത വീർപ്പുമുട്ടൽ ഞാൻ അന്നൊക്കെ അനുഭവിച്ചു
കാലം പോകെ ഞാൻ പതിയെ അയൽക്കാരെ പരിചയപെട്ടു എല്ലവരും വലിയ ജോലിക്കാർ ബിസിനസ് ചെയ്യുന്നവർ .പക്ഷെ പെണ്ണെന്നും പെണ്ണുതന്നെ .തുടങ്ങാനുള്ള ബുദ്ധിമുട്ടു മാത്രമാണ് ഉണ്ടായത് .അവരും കരുതിയിരുന്നത് ഞാൻ ആരോടും സംസാരിക്കാൻ ഇഷ്ടപെടുന്ന കൂട്ടത്തിലല്ല എന്നായിരുന്നു .അടുത്ത വീട്ടിൽ ഉണ്ടായിരുന്നത് ഡോക്ടറും ഭാര്യയുമാണ് അവർക്കും ജോലി ഉണ്ട് പലപ്പോഴും കാണാറില്ല .കണ്ടാൽത്തന്നെ ചിരിക്കും അത്രമാത്രം പിന്നെപ്പിന്നെ ഞങ്ങൾ സംസാരിച്ചു തുടങ്ങി .അവരൊരു സർക്കാർ ജീവനക്കാരിയാണ് അതിന്റെ ജാഡയൊന്നും ഞാൻ അവരിൽ കണ്ടില്ല സൂസൻ ജോസഫ് എന്നാണ് അവരുടെ പേര് .ഒരിക്കൽ അവർ എന്നെ വീട്ടിലേക്കു ക്ഷണിച്ചു .ആദ്യം ഞാൻ മടിച്ചെങ്കിലും പിന്നീട് പോകാൻ തന്നെ തീരുമാനിച്ചു അവരുമായി ഞാൻ കൂടുതൽ അടുത്ത് ഇടപഴകി …

ഹസ്ബൻഡ് ബാങ്കിൽ ആണല്ലേ

അതെ

പുള്ളിക്കാരൻ ആരോടും സംസാരിക്കില്ലേ

അങ്ങനൊന്നുമില്ല

നമുക്കിവിടെ റെസിഡൻസ് അസോസിയേഷൻ ഒക്കെ ഉണ്ട് പുള്ളി അതിലൊന്നും പങ്കെടുക്കാറില്ല താൻ ഫ്രീ ആണെങ്കിൽ ഒന്ന് ആക്റ്റീവ് ആക്

എനിക്കിഷ്ടമാണ് പക്ഷെ അഖിലേട്ടൻ സമ്മതിക്കില്ല

താൻ പറഞ്ഞു നോക്ക് …ഒന്നുമില്ലെങ്കിലും ഇവിടുള്ളവരെ പരിചയപെടാലോ

എനിക്കിഷ്ടമാ ചേച്ചി …സോറി അങ്ങനെ വിളിക്കാമോ

അതെന്താ അങ്ങനെ ചോദിച്ചത്

അല്ല എനിക്കറിയില്ല ഇവിടുത്തെ രീതികൾ

ഞങ്ങളും മനുഷ്യൻമാര് തന്നെയാ

ചേച്ചി ക്ഷമിക്കണം ഞാൻ ജനിച്ചതും വളർന്നതും നാട്ടിൻപുറത്താണ്
ഭാഗ്യം ചെയ്ത ആളാണല്ലോ …എനിക്കൊരുപാട് കൊതിയുണ്ട് നാട്ടിൻപുറത്തൊക്കെ താമസിക്കാൻ എന്ത് ചെയ്യാൻ ജോലി ഇവിടെ അച്ചായന് പ്രാക്ടീസ് ഇവിടെ മക്കൾ പഠിക്കുന്നതും ഇവിടെ പിന്നെങ്ങനെ വിട്ടുനിൽക്കാൻ

ചേച്ചിയുടെ മക്കൾ

രണ്ടു പേരാണ് പഠിക്കുന്നു …ഒരാൾ md ചെയുന്നു ഒരാൾ സെക്കന്റ് ഇയർ

രണ്ടുപേരും മെഡിസിൻ തന്നെയാണോ

ഹമ് അതെ

ചേച്ചിയുടെ വീട് എവിടെയാ

ഞാൻ ശരിക്കും കോട്ടയം ആണ് വീട് …

സാറോ

അച്ചായനും കോട്ടയം തന്നെ ,ഞങ്ങൾ ഒരേ നാട്ടുകാരാണ്

ലവ് മാര്യേജ് ആയിരുന്നോ

ആണെന്നും പറയാം …നേരത്തെ കണ്ടിട്ടുണ്ട്

ഇവിടെ ആരൊക്കെയാ താമസം

നമ്മുടെ ലൈനിൽ ഹൈ കോർട്ട് ജസ്റ്റിസ് ,DYSP ചെറിയാൻ സാർ ,പിന്നെ കോളേജ് പ്രൊഫസർ വാസുദേവൻ സാർ എൻജിനിയർ വാസുവേട്ടൻ പിന്നെ കുറച്ചു ബിസിനസ് കാരാണ് .സ്ത്രീകൾ മിക്കവാറും പേരും വീട്ടമ്മമാരാണ് എല്ലാവരും തമ്മിൽ നല്ല ബന്ധത്തിലാണ് .ആണുങ്ങൾ എല്ലവരും തിരക്കുള്ളവരാണ് അവര്തമ്മില് അടുപ്പം ഉണ്ടെങ്കിലും പരസ്പരം കാണുന്നതും സംസാരിക്കുന്നതും കുറവാണു .പക്ഷെ സ്ത്രീകൾ അങ്ങനല്ല പലരും തന്നെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു .ഞാനും കരുതിയത് അഖിലിനെപോലെ താനും റിസേർവ് ആണെന്ന

അല്ല ചേച്ചി ഞാൻ സംസാരിക്കാനും ഇടപഴകാനും ആഗ്രഹിക്കുന്ന ആളാണ്

സമയം പോലെ എല്ലാവരെയും ഞാൻ പരിചയപ്പെടുത്താം

ഹമ്

ഞാൻ പോട്ടെ ചേച്ചി മോൾ വരാറായി

എന്ന ശരി വീണ്ടും കാണാം

അതുവരെ എന്നിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ മാറുകയായിരുന്നു .അഖിലേട്ടന്റെ തെറ്റായ ധാരണകളായിരുന്നു എല്ലാം .ഞാൻ സൂസന്ന ചേച്ചിയുമായി പരിചയപ്പെട്ടത് അഖിലേട്ടനോട് പറയാൻ തീരുമാനിച്ചു .അന്ന് പതിവിലും വിപരീതമായി അഖിലേട്ടൻ നേരത്തെ വന്നു

അഖിലേട്ടാ ഞാനൊരു കാര്യം പറയട്ടെ

എന്തെ

ഏട്ടൻ വിചാരിച്ചത് ഇവിടുള്ളവരൊന്നും സംസാരിക്കില്ല എന്നല്ലേ

ഇപ്പോഴെന്താ ഒരു പുതുമ

ഞാനിന്ന് അപ്പുറത്തെ സൂസന്ന ചേച്ചിയെ പരിചയപെട്ടു ..എന്ത് നല്ല സ്ത്രീയ അഖിലേട്ടനേം കൂട്ടി ചെല്ലാൻ പറഞ്ഞിരിക്ക

നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലെ വെറുതെ മറ്റുള്ളവരെ ശല്യം ചെയ്യരുതെന്ന്

ഞാൻ ആരെയും ശല്യം ചെയ്യാൻ പോയിട്ടില്ല

പിന്നെ

അവരെന്നെ അങ്ങോട്ട് വിളിച്ചതാ
എടി അതവരുടെ മര്യാദ ….എന്നുവെച്ചു നീ ചാടിക്കേറി അങ്ങോട്ട് പോകുകയാണോ വേണ്ടത്

എന്റെ അഖിലേട്ടാ ഞാൻ ചാടി കേറി പോയതൊന്നുമല്ല ..അവര് വിളിച്ചിട്ട് പോയില്ലെങ്കിൽ എന്ത് വിചാരിക്കും

എന്ത് വിചാരിക്കാൻ ഇവിടെ അങ്ങനൊക്കെയാണ് അവര് അവരുടെ മാനേഴ്സ് കാണിച്ചു നീ അത് കാണിച്ചില്ല

ഞാൻ എന്ത് കാണിച്ചെന്ന

നിനക്ക് പറയാൻ പാടില്ലായിരുന്നു തിരക്കിലാണ് പിന്നെ വരാം എന്ന്

എനിക്കൊരു തിരക്കില്ലാന്നു അവർക്കറിയാം

അവർക്കു നിന്റെ തിരക്ക് നോക്കലല്ലേ പണി

ഇനി അതിന്റെ പേരിൽ വഴക്കു വേണ്ട ഞാൻ ഇനി പോണില്ല

അതാണ് നല്ലതു

ഞാനൊന്നു ചോദിക്കട്ടെ

ഹമ്

സത്യത്തിൽ അഖിലേട്ടന് ആരെങ്കിലുമായി അടുപ്പമുണ്ടോ നല്ല സുഹൃത്തുക്കൾ ഉണ്ടോ

നീയെന്താ അങ്ങനെ ചോദിച്ചത്

അല്ല ആരുമായും ഏട്ടൻ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല പിന്നെ ഉള്ളതെല്ലാം ഏട്ടന് ഡെപ്പോസിറ് കിട്ടാൻ വേണ്ടിയുള്ള അഭിനയം മാത്രം

എന്റെ ജോലി അതാണ് …ബാങ്കിൽ ബിസിനസ് ഉണ്ടെങ്കിലേ നിലനിൽപ്പുള്ളൂ എന്റെ ഹാർഡ് വർക്ക് കൊണ്ടാ ഞാനിന്നും ഈ ബ്രാഞ്ചിൽ നിൽക്കുന്നത് ,നിനക്കറിയോ എന്റെ ബ്രാഞ്ചിൽ ആണ് ഏറ്റവും ഡെപ്പോസിറ് ഉള്ളത്

അഖിലേട്ടാ അതൊക്കെ നല്ലതു തന്നെ ..അയല്പക്കകാരോട് ഒന്ന് സംസാരിച്ചത് കൊണ്ട് എന്താ പ്രശ്നം

അവർക്കൊന്നും എന്റെ ബ്രാഞ്ചിലോ ബാങ്കിലോ അല്ല അക്കൗണ്ട് ഞാൻ ആദ്യം അവരോടൊക്കെ സംസാരിച്ചതാ അവരൊന്നും അതിന് വില്ലിങ് അല്ല .പിന്നെന്തിനാ അവരുമായൊരു സൗഹൃദം

അപ്പൊ അതാണ് കാര്യം എന്റെ ഏട്ടാ ബിസിനസ് മാത്രം നോക്കിയാണോ ആളുകളുമായി അടുക്കുന്നത് എന്തേലും അത്യാവശ്യം വന്നാൽ ഒന്നോടി വരാൻ അവരെ കാണു

എന്തത്യവശ്യം വരാൻ ..

അതിപ്പോ ഞാനെങ്ങനെ പറയാനാ അത് വരുമ്പോളല്ലേ അറിയൂ

വരട്ടെ അപ്പൊ നോക്കാം

അഖിലേട്ടാ എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് കണ്ടു ..പിള്ളേരെ തട്ടിക്കൊണ്ടു പോകുന്ന സംഘം നാട്ടിൽ
ഇറങ്ങിയിട്ടുണ്ടെന്ന് ..കേട്ടിട്ട് പേടിയാവുന്നു

ഇതാ ഞാൻ പറഞ്ഞത് നിനക്ക് ഒരു വിവരവും ഇല്ലെന്ന് ..എന്റെ രേണു ഇത് സിറ്റി ആണ് അല്ലാതെ നിൻറ്റെ പട്ടികാടല്ല

അതെന്തേ സിറ്റിയിൽ പിള്ളേരില്ലേ
ഇവിടെ അതൊന്നും നടക്കില്ല ..പിള്ളേരാരും നടനല്ല വരുന്നത് ,അവരൊക്കെ പഠിക്കുന്നത് നല്ല സ്റ്റാൻഡേർഡ് സ്കൂളുകളിലാണ് .അവിടുത്തെ മാനേജ്മന്റ്, ടീച്ചർമാർ എല്ലാം മികച്ചതാണ് …ഹൈ സെക്യൂരിറ്റി സ്കൂളിലാണ് കുട്ടികൾ സിസി ടി വി നിരീക്ഷണത്തിലാണ് മുഴുവൻ സ്കൂളും പിന്നെങ്ങനെ പിള്ളേരെ പിടിക്കാനാ അതൊക്കെ നിന്റെ പട്ടിക്കാട്ടിൽ നടക്കുന്നതാ

ജനലിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചു വച്ചേക്കുന്നെന്ന് പറയുന്നു

അതാ പറഞ്ഞത് അതൊക്കെ അവിടെ വെളിച്ചം വന്നിട്ടില്ലാത്ത നിന്റെ പട്ടിക്കാട്ടിൽ നടക്കുന്നതാ അവിടുള്ളവരെ എളുപ്പത്തിൽ പറ്റിക്കാം .ഇതൊക്കെ അവിടുള്ളവർ വിശ്വസിക്കും സിസി ടി വി ഇല്ലാത്ത നാടല്ലേ .ഇതൊക്കെ സിസി ടി വി ബിസിനസ് തന്ത്രങ്ങളാണ് .ഇങ്ങനെ പിടിപ്പിച്ചാൽ നാട്ടിൻപുറത്തുകാർ സിസി ടി വി വെക്കും അല്ലാതെ പിള്ളേരെ പിടുത്ത കാരോന്നും ഇല്ല .ഇനി ഉണ്ടെങ്കിൽ തന്നെ നാട്ടിൻപുറത്തു കാണും അല്ലാതെ സിറ്റിയിൽ ഇതൊന്നും നടക്കില്ല ..

എന്റെ നാടിനെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് …..വല്യ സിറ്റിക്കാര്

എന്താടി സിറ്റിക്ക് കുഴപ്പം ..ഇവിടെ ഉള്ള എന്തെങ്കിലും സൗകര്യം നിന്റെ നാട്ടിലുണ്ടോ

ഇല്ലേ …..ഞങ്ങൾ പാവങ്ങൾ

അല്ല നീ പറ ,,ഇവിടുള്ളപോലെ നല്ലൊരു ആശുപത്രി …നല്ലൊരു സ്കൂൾ …ഫ്ലാറ്റുകൾ വീടുകൾ എന്തെങ്കിലും അവിടെ ഉണ്ടോ ..എത്ര കമ്പനികളാണ് ഇവിടെ എത്ര ആളുകൾ ജോലി ചെയുന്നു ….നല്ല ഫുഡ് സിനിമ തിയേറ്റർ പാർക്ക് അങ്ങനെ എന്തേലും നീ പറയുന്ന നിന്റെ പട്ടിക്കാട്ടിൽ ഉണ്ടോ

അഖിലേട്ടൻ പറയുന്ന കാര്യങ്ങൾ ശരിയാണ് …നാട്ടിൻപുറത്തുള്ളവർ സിറ്റിയെ ആശ്രയിക്കാറുണ്ട് ശരിയാണ് പക്ഷെ നാട്ടിലുള്ള പലതും ഇവിടെയില്ല

എന്താണ് ഇവിടെ ഇല്ലാത്തത്

ഒരുപാട് കാര്യങ്ങൾ ഇല്ല

എന്താണെന്ന് പറ കേൾക്കട്ടെ

ഏറ്റവും പ്രധാനം ശുദ്ധമായ വായു ശുദ്ധമായ വെള്ളം നല്ല മനസുള്ള ജനങ്ങൾ ഇതൊന്നും ഇവിടെ ഇല്ല

ഏറ്റവും ശുദ്ധമായ വെള്ളം ഇവിടെയാണ് കിട്ടുന്നത് രേണു

അതെങ്ങനെ

എത്രയെത്ര മിനറൽ വാട്ടർ പ്ലാന്റുകൾ ഇവിടെയുണ്ടെന്ന് നിനക്കറിയോ

അയ്യോ കഷ്ടം ….മിനറൽ വാട്ടർ അല്ല ….നല്ല കിണർ വെള്ളം ..അത് കിട്ടുമോ .മിനറൽ വാട്ടർ ഞങ്ങളുടെ നാട്ടിലും കിട്ടും

ഇത്രയും സൗകര്യങ്ങൾ ഉള്ളപ്പോൾ അതിന്റെ ആവശ്യമില്ല

എന്ത് ശുദ്ധമായ വായുവോ ……അതിന്റെയും ആവശ്യമില്ലേ

അതെല്ലാ നഗരത്തിന്റെയും അവസ്ഥ അങ്ങനെത്തന്നെയാണ് ….അതൊന്നും അത്ര കാര്യമല്ല

അല്ല നിങ്ങൾക്കതൊന്നും കാര്യമല്ല

അഖിലേട്ടൻ എന്നെങ്കിലും നാട്ടിൽ താമസിച്ചിട്ടുണ്ടോ ഇല്ലല്ലോ ….നാട്ടിലെ രീതികൾ അവിടുത്തെ ജീവിതം അതൊന്നും അഖിലേട്ടന് അറിയില്ല ..പക്ഷെ ഞാൻ ഇത് രണ്ടും അനുഭവിച്ചതാണ് …നാട്ടിൽ എത്ര താമസിച്ചാലും മടുക്കില്ല ഇവിടങ്ങനല്ല പെട്ടന്ന് മടുക്കും …..
നിന്നെ പറഞ്ഞിട്ട് കാര്യമില്ല ..അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് എന്ത് കാര്യം

അതെ ഞാൻ അട്ടതന്നെയാണ് ..അഖിലേട്ടന് ഒരു വിചാരമുണ്ട് ഇസ്തിരി ചുള്ളിയാത്ത ഷർട്ട് ഇന്സൈഡ് ചെയ്ത് കഴുത്തിൽ ടൈ കെട്ടി പോളിഷ് ചെയ്ത ഷൂഷും ഇട്ട് എ സി ഉള്ള കാറിൽ നടക്കുന്ന എ സി വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമെ നിങ്ങളുടെയൊക്കെ കണ്ണിൽ സ്റ്റാറ്റസ് ഉള്ളു .നാട്ടിൻ പുറത്തു പാടങ്ങളിൽ കൃഷിചെയ്യുന്ന പണിക്കാരും മനുഷ്യരാണ് അവർക്കും സ്റ്റാറ്റസ് ഉണ്ട് .നിങ്ങളെപോലെ ഇംഗ്ലീഷ് പറയാൻ അറിയില്ലായിരിക്കാം ചളിപുരണ്ട വസ്ത്രങ്ങളായിരിക്കാം ധരിക്കുന്നത് .ചോർന്നൊലിക്കുന്ന കൂരകളിലായിരിക്കാം താമസിക്കുന്നത് എന്നാലും അവരാരെയും പറ്റിക്കാറില്ല ചതിക്കാറില്ല കള്ളം കാണിക്കാറില്ല അവരുടെ ചരിയിൽ സത്യമുണ്ട് ആത്മാർത്ഥത ഉണ്ട് .അവരുടെ സ്നേഹം നിഷ്കളങ്കമാണ് .പ്രതിഫലം ഇച്ഛിക്കാതെ അവർ മറ്റുള്ളവരെ സഹായിക്കുന്നത് .ദാരിദ്ര്യം അവരെ അലട്ടുന്നുണ്ടായിരിക്കാം പണത്തിന്റെ കുറവ് അവർ അനുഭവിക്കുണ്ടായിരിക്കാം എന്നാലും അർഹമല്ലാത്തതൊന്നും അവർ ആഗ്രഹിക്കാറില്ല അനുഭവിക്കാറില്ല .സ്വന്തം വിയർപ്പിന്റെ ഫലം …..അവരുടെ ചോര കലർന്ന വിയർപ്പുകലർന്ന ഭക്ഷണം മാത്രമേ അവർ കഴിക്കാറുള്ളു .അവരുടെ അധ്വാനമാണ് നിങ്ങൾ നാഗരികർ അനുഭവിക്കുന്നത് നിങ്ങൾ ഭക്ഷിക്കുന്നത് പലതും അവരുടെ വിയർപ്പിന്റെ ഫലമാണ് .പണം നിങ്ങൾ നൽകുന്നുണ്ടായിരിക്കാം ,എന്നിരുന്നാലും യഥാർത്ഥ അവകാശികൾ അവരാണ് ..അവരുടെ ദാനമാണ് നിങ്ങളുടെ ആഹാരം
സത്യത്തിൽ അഖിലേട്ടാ നിങ്ങൾ ദരിദ്രനാണ് പണം മാത്രമേ നിങ്ങൾക്കുള്ളു നല്ല സൗഹൃദങ്ങൾ ഇല്ല ബന്ധങ്ങൾ ഇല്ല ഓർമ്മകൾ ഇല്ല .ബാല്യത്തിന്റെ നിറങ്ങളില്ല .അന്തസ്സിന്റെ പേരിൽ സമൂഹത്തിലെ നിലയുടെ പേരിൽ നിങ്ങൾ ഒറ്റപെട്ടു ജീവിച്ചു .ചെറുപ്പം മുതൽ ഇതുവരെ നിങ്ങൾ ജീവിച്ചത് ശരിക്കും ജീവിതമാണോ .കുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്രം എന്തെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ ആ കാലത്തിന്റെ നിറം എല്ലാവരും ആഗ്രഹിക്കുന്ന ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത സുവർണ്ണകാലത്തിന്റെ എന്തെങ്കിലും ഓർമ്മകൾ നിങ്ങൾക്കുണ്ടോ .നിങ്ങൾ കരുതുന്ന ജീവിതം സത്യത്തിൽ ജീവിതമാണോ .ഞാൻ പറയുന്നത് ചിലപ്പോൾ നിങ്ങള്ക്ക് മനസ്സിലായെന്ന് വരില്ല കാരണം നിങ്ങൾക്കറിയില്ല .സ്നേഹം എന്താണെന്ന് നിങ്ങൾക്കറിയില്ല .ഒരുപക്ഷെ നിങ്ങൾ കറകളഞ്ഞ സ്നേഹം അനുഭവിച്ചിട്ടുണ്ടാവില്ല .എന്തിനും ഏതിനും ചിട്ടയും ക്രമവും പാലിച്ച ജീവിതം .ടൈം ടേബിൾ പ്രകാരം ജീവിച്ച നിങ്ങൾക്ക് ഉയർന്ന ജോലി ലഭിച്ചു ഉയർന്ന വിദ്യാഭ്യാസം ലഭിച്ചു പക്ഷെ നേടാതെ പോയ പലതും ഉണ്ട് .ജീവിത മൂല്യങ്ങൾ സഹജീവി സ്നേഹം മറ്റുള്ളവരോടുള്ള അടുപ്പം സമൂഹത്തിൽ നിങ്ങൾ ആരാണ് ആരും തിരിച്ചറിയാത്ത ആരുമായും ബന്ധമില്ലാത്ത ജീവിതം .നാട്ടിൻ പുറങ്ങളിലുള്ളവർ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു ഇവിടെ നിങ്ങൾ സ്വയം പര്യാപ്തത കൈവരിച്ചു ജീവിക്കുന്നു നിങ്ങൾ ഒന്നറിയുന്നില്ല പരസ്പരം സഹായിച്ചും സഹായം അനുഭവിച്ചും ജീവിക്കുന്നതിന്റെ സുഖം അതിൽ നിന്നും ലഭിക്കുന്ന സന്തോഷം .ഞങ്ങളുടെ നാട്ടിൽ എന്തെല്ലാമുണ്ട് ഇവിടെ ഇല്ലാത്ത പലതും .അഖിലേട്ടൻ ഉത്സവം കണ്ടിട്ടുണ്ടോ
എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു ഉത്സവം കൂടാൻ ഓരോന്ന് പറഞ്ഞു ഒഴിയും .അഖിലേട്ടാ ഒരുനാടിന്റെ ഒരുവർഷത്തെ കാത്തിരിപ്പാണ് ഉത്സവം .ഒത്തുകൂടലാണ് ഉത്സവം പരസ്പര സ്നേഹത്തിന്റെ ഐയ്ഖ്യത്തിന്റെ കാത്തിരിപ്പിന്റെ സംഗമമാണ് ഉത്സവം .അത് മനസ്സിലാക്കണമെങ്കിൽ ഒരിക്കലെങ്കിലും അതനുഭവിക്കണം ഒരു ദേശം മുഴുവൻ ഒന്നാകുന്ന അസുലഭനിമിഷം .പരാതിയും പരിഭവവും മറന്നു പരസ്പരം ഒന്നാകുന്നു ഒരു നാടുമുഴുവൻ .പല കരയിലുള്ളവർ ദേവിയുടെ മുന്നിൽ കെട്ടുകാഴ്ചകളുമായി എല്ലാം മറന്നു ആഘോഷിക്കുന്ന ദിനം .വർണങ്ങൾ വിരിയുന്ന രാവ് .വീടുകളിൽ അകലങ്ങളിലുള്ളവർക്കായി ഭക്ഷണങ്ങൾ ഒരുക്കി അവരെ വരവേൽക്കാൻ മത്സരിക്കുന്ന രാവ് .ഉത്സവങ്ങൾ വെറും കെട്ടുകാഴ്ചകൾ മാത്രമല്ല കുടുംബങ്ങളുടെ ഒത്തുകൂടൽ കൂടിയാണ് .സമൂഹത്തിന്റെ ഒത്തുകൂടലാണ് .വിവാഹം കഴിഞ്ഞു പോയവരും വിവാഹം കഴിച്ചു വന്നവരും എല്ലാവരും സംഗമിക്കുന്ന പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്ന വേദിയാണ് .അവിടെ മത്സരമില്ല പരിഭവമില്ല ചതിയില്ല സ്നേഹം മാത്രം .ഒരു ജനത കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ് .മനസ്സിനും കണ്ണിനും കുളിരാണ് ആ കാഴ്ചകൾ .മറ്റൊന്നും അപ്പോൾ ചിന്തിക്കില്ല എല്ലാം മാറാനുള്ള മറക്കാനുള്ള രാവാണ് .എല്ലാ വിഷമങ്ങളും സങ്കടങ്ങളും മറന്നു മനസ്സുനിറഞ്ഞു ആഘോഷിക്കുന്ന രാവ് .അഖിലേട്ടൻ പറയുന്നപോലെ കുപ്പിവളയും കണ്മഷിയും വാങ്ങാൻ എന്തിനാ ഉത്സവത്തിന് പോകുന്നത് എന്നാരും പറയാറില്ല .കുപ്പിവളയും കണ്മഷിയും വാങ്ങാനല്ല ഉത്സവത്തിന് പോകുന്നത് ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലാണ് ഓരോ ഉത്സവവും നമ്മളിൽ നമ്മളറിയാതെ ലഭിക്കുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട് അത് വേറൊരിടത്തുന്നും ലഭിക്കില്ല അത്രയും ആവേശം നിറഞ്ഞതാണ് ഉത്സവം .ഇത്തവണയെങ്കിലും അഖിലേട്ടൻ എന്റെ കൂടെ വരണം ഉത്സവം കാണണം അപ്പൊ മനസ്സിലാകും ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് .

നിന്നെ ഇത്രയും ആവേശത്തിൽ ഞാൻ കണ്ടിട്ടില്ലല്ലോ രേണു

അതങ്ങനെയാണ് അഖിലേട്ടാ നാടിനെ കുറിച്ചുള്ള ഓർമ്മകൾ ആരിലായാലും ആവേശം ജനിപ്പിക്കും പ്രത്യേകിച്ച് നാട്ടിൽ നിന്നും പിരിഞ്ഞു ജീവിക്കുമ്പോൾ .നമ്മുടെ കല്യാണത്തിന്റെ തലേ ദിവസം ഞാനെന്നും ഓർക്കും .ഇവിടെയുള്ള കല്യാണങ്ങൾ കാണുമ്പോൾ .സത്യത്തിൽ ഇവിടെ നടക്കുന്നത് കല്യാണം തന്നെയാണോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്

അതെന്താ കല്യാണത്തിന് പ്രത്യേകത

നാട്ടിൻപുറത്തെ കല്യാണങ്ങൾ തികച്ചും വ്യത്യസ്തമാണ് .വീട് വൃത്തിയാക്കുന്നതും പന്തലിടുന്നതും സാധനങ്ങൾ വാങ്ങിക്കുന്നതിനും എല്ലാത്തിനും സഹായം ചെയ്യാൻ അയല്പക്കത്തുള്ളവരും സുഹൃത്തുക്കളും മുഴുവൻ സമയവും ഉണ്ടാവും .അയല്പക്കത്തെ പെണ്ണുങ്ങൾ മുഴുവൻ കല്യാണ വീട്ടിൽ ഉണ്ടാവും ഭക്ഷണം പാകം ചെയ്യാൻ സഹായിച്ചും പത്രങ്ങൾ കഴുകിയും വീട് അടിച്ചു തുടക്കാനും അങ്ങനെ എന്തിനും .വീട്ടുകാർ ഒന്നിന്നും ബുദ്ധിമുട്ടേണ്ടി വരാറില്ല .കല്യാണ ദിവസം ആളുകളെ സ്വീകരിക്കാനും അവർക്കു കുടിക്കാൻ വെള്ളം നൽകാനും സദ്യക്ക് വിളമ്പാനും ഒന്നിനും ആരെയും ആശ്രയിക്കേണ്ടി വരാറില്ല .കല്യാണത്തിന് വരുന്നവർ മുഴുവൻ ആ നാടിന്റെ അതിഥികളാണ് .
അവരെ വേണ്ടപോലെ സ്വീകരിക്കാൻ ആരും മറക്കാറില്ല നമ്മുടെ കല്യാണത്തിന് സദ്യവിളമ്പിയതും ഒരുക്കിയതും എല്ലാം അവിടുത്തെ നാട്ടുകാർ തന്നെയാണ് അല്ലാതെ ഇവിടുത്തെ പോലെ കാറ്ററിങ് കാരല്ല .ഇവിടെ കല്യാണം വിളിക്കുന്നത് അവരുടെ വീടുകളിലേക്കല്ല ഓഡിറ്റോറിയത്തിലേക്കാണ് അവിടെ സ്വീകരിക്കാൻ ആരുണ്ടാകും ആർക്കും പരസ്പരം അറിയില്ല കല്യാണം ചടങ്ങു നേരത്തെ കഴിഞ്ഞിട്ടുണ്ടാകും ഇത് റിസെപ്ഷൻ ഭക്ഷണം കഴിക്കാൻ മാത്രമുള്ള വേദി എന്നാൽ അത് നേരാവണ്ണം തരുമോ അതുമില്ല .നമ്മൾ തന്നെ പ്ലേറ്റ് എടുത്തു വരിനിന്നു ഇരിക്കാൻപോലും സ്ഥലമില്ലാതെ എവിടെയെങ്കിലും നിന്ന് കഴിക്കണം .ഭക്ഷണത്തിനായി മറ്റുള്ളവന്റെ മുന്നിൽ കെഞ്ചനം അതിനും പരിമിതികൾ സ്റ്റാറ്റസ് നോക്കി കഴിക്കണം വയറുനിറച്ചു കഴിച്ചാൽ മാന്യത പോകും .എന്നിട്ടൊരു പേരും ബുഫെ
നല്ലൊരു സദ്യ കഴിക്കണമെങ്കിൽ നാട്ടിൽ പോകണം .

എന്റെ രേണു അത് സൗകര്യത്തിനു വേണ്ടിയാണ് .പിന്നെ ഭക്ഷണം വേസ്റ്റ് ആവില്ല .നമുക്ക് ആവശ്യമുള്ളത് കഴിച്ചാൽ മതിയല്ലോ .മറ്റേത് എല്ലാം വിളമ്പും ആവശ്യമുള്ളതാണോ ആവശ്യമില്ലാത്തതാണോ എന്നൊന്നും ആരും ചോദിക്കില്ല .എന്തിനാണ് ഇത്രയും ഭക്ഷണം കളയുന്നത് ..

പിന്നെ കളയുന്നു …ആര് കളയാൻ വീണ്ടും വീണ്ടും വാങ്ങുന്നതല്ലാതെ .എല്ലാവരെയും തുല്യമായി കാണുന്നതുകൊണ്ട അങ്ങനെചെയുന്നത് ആർക്കും ഒന്നും കിട്ടാതെ പോകരുത് എന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് അതാണ് ശരിയായ ആതിഥ്യ മര്യാദ …

സമ്മതിച്ചു പൊന്നെ ..നിന്നോട് വാദിച്ചു ജയിക്കാൻ ഞാനില്ല .സത്യത്തിൽ നീ അഡ്വക്കേറ്റ് ആവണ്ടതായിരുന്നു ,എന്താ ഒരു വാദം

കളിയാക്കണ്ട അഖിലേട്ടാ …വക്കിലൊന്നും ആയില്ലെങ്കിലും അത്യാവശ്യം വിദ്യാഭ്യാസം എനിക്കുമുണ്ട്

ഉണ്ടേ ..ഇനിയത്തിന്റെ പേരിൽ നിന്റെ നാടിനെ പുകഴ്ത്തണ്ട

ഞാൻ പുകഴ്ത്തിയതൊന്നും അല്ല സത്യമാണ് പറഞ്ഞത്

ശരി സമ്മതിച്ചു

അഖിലേട്ടാ നിങ്ങള്ക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങിച്ചുടെ ….എനിക്കിവിടെ വല്ലാത്ത വീർപ്പുമുട്ടൽ

നീയെന്താ രേണു ബുദ്ധിയില്ലാതെ സംസാരിക്കുന്നത് നാട്ടിലേക്കു പോകാനോ ..അതിനാണോ ഞാൻ കഷ്ടപ്പെട്ട് ജോലിചെയ്യുന്നത് …ഒരു പ്രൊമോഷൻ സാധ്യത തെളിഞ്ഞു വരുന്നുണ്ട് അപ്പോളാ അവളുടെ നാട് ..അതുമാത്രമല്ല
മോളുടെ വിദ്യാഭ്യാസം അവളുടെ ജീവിതം അതൊന്നും നീ ആലോചിച്ചില്ല …നിനക്ക് നാടും നാട്ടുകാരും മതി ഞാനും എന്റെ മോളും അങ്ങനല്ല …

ഞാനെന്റെ ആഗ്രഹം പറഞ്ഞതാ …ഇഷ്ടമല്ലെങ്കിൽ വേണ്ട

ഹമ് ….

ദിവസങ്ങൾ അങ്ങനെ വിരസമായി കടന്നുപോയി .ഒന്നും ചെയ്യാനില്ലാതെ മോളും അഖിലേട്ടനും മാത്രമായി എന്റെ ലോകം .ആ ലോകത്തിൽ ഞാൻ സന്തുഷ്ടയായി ..പതിവില്ലാതെ അഖിലേട്ടൻ വൈകിട്ട് എന്നെ വിളിച്ചു

രേണു ചിന്നു അങ്ങോട്ട് വന്നോ

അങ്ങനെ ഒരു പതിവില്ല വരുന്നെങ്കിൽ മീരേച്ചിയുമൊത്തു വരുമെന്നല്ലാതെ തനിച്ചു അവൾ വന്നിട്ടില്ല

ചിന്നുവോ ഇതെന്താ അഖിലേട്ടാ ചിന്നുഎങ്ങനെ ഇങ്ങോട്ടു വരും എന്താ കാര്യം

നീ ഒന്ന് റെഡി ആക് ഞാനിപ്പോൾ വരാം

എന്താ കാര്യം

വേഗം റെഡി ആവ്

ഹമ്

ഞാൻ മോളെയും റെഡി ആക്കി വസ്ത്രം മാറി അഖിലേട്ടനെ കാത്തിരുന്നു .അതികം വൈകാതെ അഖിലേട്ടൻ എത്തി .വെപ്രാളപെട്ടമുഖവും വലിയ എന്തോ വേദന അനുഭവിക്കുന്നതായി എനിക്ക് തോന്നി കാർ നിർത്തി അഖിലേട്ടൻ ഡോർ തുറന്നു …

വേഗം വാ രേണു

ഞാൻ വേഗത്തിൽ വാതിൽപ്പൂട്ടി ഇറങ്ങി
എന്താ അഖിലേട്ടാ കാര്യം

ചിന്നുനെ കാണുന്നില്ല

കാണുന്നില്ലേ

ഹമ്

അവൾ എവിടെപ്പോയി

അറിയില്ല കംപ്ലൈന്റ്റ് കൊടിത്തിട്ടുണ്ട് ..പോലീസ് അന്വേഷിക്കുന്നുണ്ട് സ്കൂൾ വിട്ടു വരുന്നനേരമായിട്ടും കാണാത്തപ്പോൾ മീര കിരണേട്ടനെ വിളിച്ചുപറഞ്ഞു ..സ്കൂളിൽ ഇല്ല കാമറ ചെക്ക് ചെയുന്നുണ്ട് ബസ്സിൽ കയറിയിട്ടില്ല അവിടെ ആകെ ബഹളമാണ് മീരക്ക് അല്പം സമാധാനം കിട്ടാൻ നീയാ നല്ലത് …

അഖിലേട്ടാ ഒന്ന് വേഗം പൊ കേട്ടിട്ട് പേടിയാകുന്നു

നീ ചെന്ന് മീരയെ കൂടുതൽ പേടിപ്പിക്കരുത് ..

ഇല്ല അഖിലേട്ടാ

ഞാൻ വേഗം പുറകിലുള്ള മോളെ നോക്കി .വല്ലാത്തൊരു ഭീതി എന്നിൽ വളർന്നിരുന്നു ..ചിന്നുവിന്റെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു .എന്തൊക്കെയോ ഞാൻ ആലോചിച്ചു കൂട്ടി ..എനിക്കെന്തോ ഒട്ടും സുരക്ഷിത്വത്തം അനുഭവിച്ചില്ല .വല്ലാത്തൊരു ഭയം എന്നിൽ വളർന്നു .പുറകിൽനിന്നുംമോളെ ഞാൻ മുന്നിലേക്ക് എന്റെ മടിയിലേക്കു ഇരുത്തി .എന്റെ കയ്യിൽ അവൾ സുരക്ഷിതയാണോ എന്ന് പോലും ഞാൻ ഭയപ്പെട്ടു .നാട്ടിൽനടക്കുന്ന പലവാർത്തകളും എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു .സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ .സുരക്ഷിതമെന്ന് അഖിലേട്ടൻ പറഞ്ഞ സിറ്റിയിൽ എന്ത് സുരക്ഷയാണ് ഉള്ളത് .ആരെന്നുപോലും അറിയാത്ത ജനങ്ങൾ. തമ്മിൽത്തമ്മിൽ അടുപ്പമില്ല ഏതു ദേശക്കാരെന്നോ ഭാഷക്കാരെന്നോ പോലും അറിയില്ല എന്തിനു വന്നു എന്ന് അറിയില്ല എന്ത് ചെയുന്നു എന്നറിയില്ല .ഏതു തരക്കാരാണെന്നു പോലും അറിയില്ല .എന്നും ഒരുപാടു ആളുകൾ വന്നുപോകുന്ന നഗരത്തിൽ എന്തെല്ലാം നടക്കുന്നു എന്നുപോലും അറിയില്ല അല്ലെങ്കിൽ അറിയാൻ കഴിയില്ല .ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല അവനവന്റെ കാര്യത്തിനുപോലും സമയക്കുറവുള്ള നഗരജീവിതത്തിൽ മറ്റുള്ളവരെ ശ്രദ്ധിക്കാൻ സമയമെവിടെ ..ഓരോന്നാലോചിച്ചു ഞാൻ കാറിൽ ഇരുന്നു എന്റെ കയ്യുകൾ മോളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു എത്ര മുറുക്കെ പിടിച്ചിട്ടും എനിക്ക് സുരക്ഷിത്വതും അനുഭവപ്പെട്ടില്ല വല്ലാത്തൊരു ഭയം എന്നിൽ നിറഞ്ഞിരുന്നു .അഖിലേട്ടനും എന്നോടൊന്നും സംസാരിച്ചില്ല വഴിയിൽ കാണുന്ന മുഖങ്ങളെയെല്ലാം ഞാൻ സംശയത്തിന്റെ മുനയോടെ നോക്കി .എല്ലാമുഖങ്ങളിലും ക്രൂരത ഒളിഞ്ഞിരിക്കുന്ന തോന്നൽ പുറത്തേക്കു നോക്കാൻ പോലും ഞാൻ അശക്തയായിരുന്നു മോളെയും ഇറുക്കെ കെട്ടിപിടിച്ചു ഞാൻ കാറിൽ ഇരുന്നു അഖിലേട്ടനെപോലും എനിക്ക് ഭയത്തോടെ നോക്കാനേ കഴിഞ്ഞുള്ളു എ സി ഉള്ളകാറിൽ അഖിലേട്ടൻ വെട്ടിവിയർക്കുന്നുണ്ടായിരുന്നു അത്വരെ കാണാത്ത ഭയം ഞാൻ അഖിലേട്ടനിലും കണ്ടു മീരേച്ചിയുടെ വീടിന്റെ മുന്നിൽ കാർ നിർത്തി ഞാൻ അതിൽനിന്നും വെളിയിലിറങ്ങി അകത്തേക്ക് കയറാൻ എന്റെ ഭയം എന്നെ അനുവദിച്ചില്ല ..

രേണു

ഹമ്

ചെല്ല്

ഹമ്

ആ പിന്നെ നീയും മീരയുടെ കൂടെ കൂടി കരയാൻ നിൽക്കരുത് അവൾക്കു ധൈര്യം നൽകു
ഹമ്

ഞാൻ കിരണേട്ടന്റെ അടുത്തേക്ക് പോവാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം

ഹമ്
അകത്തേക്ക് കയറിയ എനിക്ക് ആ കാഴ്ച കണ്ടു നില്ക്കാൻ കഴിഞ്ഞില്ല കരഞ്ഞു തളർന്നു കണ്ണുനീർ വറ്റി മീരേച്ചി കുറച്ചു നിമിഷം കൊണ്ട് ഒരാൾക്ക് ഇങ്ങനെ മാറാൻ കഴിയുമോ സ്വന്തം മക്കളെ നഷ്ടമായാൽ ഏതൊരാളും ഇങ്ങനെ ആകും .ഞാൻ കണ്ട എനിക്ക് പരിചയമുള്ള മീരേച്ചി ഇതല്ല ..വല്ലാതെ പ്രായം തോന്നിച്ചിരുന്നു അവർക്ക് മുടിയെല്ലാം അഴിഞ്ഞുകിടന്നിരുന്നു കരഞ്ഞു തളർന്നു ബോധം ഇല്ലാത്ത അവസ്ഥ .കണ്ണുംതടത്തിൽ കറുപ്പ് നിറം വന്നിരിക്കുന്നു മുഖം കനംവെച്ചിരിക്കുന്നു .ആ കണ്തടത്തിൽ കണ്ണുനീർ വാർന്നൊഴുക്കുന്നുണ്ടായിരുന്നു ഇനിയും ഒഴുകാൻ കണ്ണുനീർ ബാക്കിയുണ്ടെന്നത് എന്നെ അത്ഭുധപെടുത്തി .ബോധരഹിതയാണെങ്കിലും അവരുടെ ഉൾബോധത്തിൽ അവർ അനുഭവിക്കുന്ന വേദനയുടെ തെളിവാണ് ആ കണ്ണുനീർ പ്രവാഹം .

ആരാ

ഞാൻ മീരേച്ചിയുടെ അനിയത്തിയാണ് അഖിലിന്റെ ഭാര്യ

കണ്ടിട്ടില്ല അതാ ചോദിച്ചത്

ഹമ്

ഞങ്ങൾ അടുത്തുള്ളതാ

ചേച്ചി ഉറങ്ങുകയാണോ

അതെ ഇൻജെക്ഷൻ കൊടുത്തു അതിന്റെ മയക്കമാണ് വല്ലാത്ത കരച്ചിലായിരുന്നു മോളെ വിളിച്ചുകൊണ്ട് പുറത്തേക്കു ഓടുകയായിരുന്നു ഞങ്ങൾ പിടിച്ചിട്ടൊന്നും നിൽക്കുന്നില്ല പിന്നെ ഡോക്ടറെ വിളിച്ചു
ഇപ്പൊ മയങ്ങിയതേ ഉള്ളു …

ഹമ് …എന്തെങ്കിലും വിവരം കിട്ടിയോ

ഒരുവിവരവും ഇല്ല ,അന്വേഷിക്കുന്നുണ്ട്

എന്ത് ചെയ്യണമെന്ന് എനിക്ക് ഒരുരൂപവും ഇല്ലായിരുന്നു .എന്റെ മോളെ ഞാൻ എന്റെ അടുത്ത് തന്നെ നിർത്തി മീരേച്ചിയുടെ ബെഡിൽ ഞാൻ ഇരുന്നു .പതിയെ ആ മുടിയിൽ തലോടി അവരുടെ അവസ്ഥ എനിക്കൂഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു .വാർത്തകളിൽ കേൾക്കുമ്പോൾ അതിന്റെ അവസ്ഥ ഇത്രയും ഭീകരമായിരിക്കുമെന്ന് ഞാൻ കരുതിയില്ല നമുക്ക് വരുമ്പോളല്ലേ എന്തിന്റെയും ആഴം നാം മനസ്സിലാക്കു അല്ലാത്തപ്പോൾ എന്തും ഒരു വാർത്ത അത്രമാത്രം .മീരേച്ചി ഉണരുമ്പോൾ എന്ത് പറഞ്ഞു സമാധാനിപ്പിക്കും ഈശ്വര എത്രയും വേഗം ചിന്നുനെ കിട്ടിയാൽ മതിയായിരുന്നു ..ഫോണെടുത്തു അഖിലേട്ടനെ വിളിച്ചു

ഹലോ അഖിലേട്ടാ എന്തായി

ഞാനിപ്പോ സ്റ്റേഷനിലാ

എന്തെങ്കിലും വിവരം

അന്വേഷിക്കുന്നുണ്ട് ഒന്നും അറിയില്ല

കിരണേട്ടൻ

ഇവിടുണ്ട്

ഹമ്

മീര

മയക്കത്തിലാണ് ഇൻജെക്ഷൻ കൊടുത്തു

ഹമ്

എന്തെങ്കിലും അറിഞ്ഞാൽ വിളിക്കണേ

ആ വിളിക്കാം
എന്തോ ആ നേരത്തു സൂസന്ന ചേച്ചിയെ ഓർമവന്നു ഞാൻ വേഗം ഫോണെടുത്തു ചേച്ചിയെ വിളിച്ചു

ഹലോ ചേച്ചി ഞാൻ രേണുവാ

എന്താ രേണു

ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു

മോൾ പേടിക്കണ്ട ഞാൻ ഉടനെ അങ്ങോട്ട് വരാം

അതികം സമയം വൈകാതെ സൂസന്ന ചേച്ചി മറ്റൊരാളുമായി മീരേച്ചിയുടെ വീട്ടിലേക്കു വന്നു

ആ രേണു ഇത് ലിസി dysp ചെറിയാൻ സാറിന്റെ വൈഫ് ആണ് ഞങ്ങൾ സാറിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് സാർ സ്റ്റേഷനിൽ എത്തിക്കോളും എത്രയും പെട്ടന്ന് മോളെ കണ്ടുപിടിക്കാം വിഷമിക്കണ്ട

അവരുടെ സാമീപ്യം എനിക്ക് വല്ലാത്തൊരു ധൈര്യം പകർന്നു .അഖിലേട്ടൻ സമ്മതിച്ചില്ലെങ്കിലും അയല്പക്കവുമായി എനിക്ക് ബന്ധമുണ്ടായിരുന്നു സൂസന്ന ചേച്ചിയുമായി മാത്രം .മീരേച്ചിയുടെ അയല്പക്കങ്ങളിൽ ഉള്ളവർ വന്നും പോയുമിരുന്നു ഇടയ്ക്കു ചേച്ചി വല്ലാതെ തെങ്ങുന്നുണ്ടായിരുന്നു മാതൃഹൃദയത്തിന്റെ വേദന പൂർണമായും ഇല്ലാതാക്കാൻ ശേഷി ആ മരുന്നിനിലെന്ന് എനിക്ക് തോന്നി സൂസന്ന ചേച്ചിയും ലിസിച്ചേച്ചിയും എന്തൊക്കൊയോ എന്നോട് പറയുന്നുണ്ടായിരുന്നു പക്ഷെ അതൊന്നും എന്തെന്ന് കേൾക്കാൻ എന്റെ മനസ്സ് തയ്യാറായില്ല .അല്പം കഴിഞ്ഞു അഖിലേട്ടൻ എന്നെ വിളിച്ചു

ഹലോ രേണു ചെറിയാൻ സാർ വന്നിരുന്നു ഞങ്ങൾ സിറ്റിയിൽ ഒന്നൂടി നോക്കട്ടെ മീരയെ നോക്കിക്കോണം

ഹമ്

ഉന്നതരായുള്ള ബന്ധവും പണവും ,അന്വേഷണം തകൃതിയായി നടന്നു പോലീസ് മുക്കിലും മൂലയിലും അരിച്ചുപെറുക്കി ഒറ്റവണ്ടിപോലും പോലീസിന്റെ ചെക്കിങ് ഇല്ലാതെ നഗരത്തിലൂടെ പൊറത്തേക്കു കടക്കാൻ കഴിയില്ല .മുഴുവൻ സ്റ്റേഷനിലേക്കും മെസ്സേജ് അയച്ചു ചിന്നുവിന് വേണ്ടി നാടാകെ തിരച്ചിൽ തുടർന്നു സമയം പോയിക്കൊണ്ടിരുന്നു ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി തുടങ്ങി
സമയം പോകെ മീരേച്ചിയിൽ നിന്നും അവ്യക്തമായ എന്തൊക്കെയോ ഞെരക്കങ്ങൾ വന്നുകൊണ്ടിരുന്നു ഇടയ്ക്കു മോളെ എന്ന് വിളിച്ചു ഉറക്കെ നിലവിളിക്കും പിന്നെ മയക്കത്തിലേക്ക് വീഴും .നോക്കിനിൽക്കാൻ പോലും എനിക്ക് ശക്തിയില്ലായിരുന്നു .സൂസന്ന ചേച്ചിയും ലിസി ചേച്ചിയും എനിക്ക് കൂട്ടായി അടുത്ത് തന്നെ ഉണ്ടായിരുന്നു .അതെനിക്ക് വല്ലാത്തൊരു ആശ്വാസമായി അനുഭവപെട്ടു .മീരേച്ചി സ്വബോധത്തിലേക്കു ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു .ചിന്നു അല്ലാതെ വേറൊരു ചിന്തയും ചേച്ചിക്കുണ്ടായിരുന്നില്ല ഞാൻ ഇടയ്ക്കു അഖിലേട്ടനെ വിളിച്ചു അന്വേഷിക്കുന്നുണ്ട് എന്നല്ലാതെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല .രാത്രിയോടെ അഖിലേട്ടനും കിരണേട്ടനും തിരികെ എത്തി .കിരണേട്ടന്റെ ആ രൂപം എന്നിൽ വല്ലാത്ത സങ്കടം ഉണ്ടാക്കി
വല്ലാത്ത രൂപമായിരുന്നു അത് മനസ്സിന്റെ വേദന പുറമെ കാണിക്കാതിരിക്കാൻ അദ്ദേഹം വല്ലാതെ പാടുപെടുന്നതായി എനിക്ക് തോന്നി .കണ്ണുനീർ ഒളിപ്പിച്ചു വച്ച് അകത്തു പൊട്ടിക്കരയുന്ന അവസ്ഥ ഏതു കഠിനഹൃദയനും കരഞ്ഞു പോകും ആ കാഴ്ച കണ്ടാൽ .എങ്ങനെ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ കരയാതെ പിടിച്ചു നിന്ന് എന്നെനിക്കറിയില്ല .മുഖത്തു പുഞ്ചിരി വരുത്താൻ നന്നേ പാടുപെടുന്ന കിരണേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചെന്നു വരുത്തി

രേണു ഞാനൊന്നു ഫ്രഷ് ആയിട്ട് വരാം മീരക്ക് എങ്ങനെയുണ്ട്

ചേച്ചി മയക്കത്തിൽത്തന്നെയാണ് ഇടയ്ക്കു ഉണരുന്നുണ്ട്

ഹമ്

കിരണേട്ടൻ അകത്തേക്ക് കയറി സൂസന്ന ചേച്ചിയും ലിസി ചേച്ചിയും മുറിയിൽ നിന്നും പുറത്തുവന്നു അവരെ കണ്ടു അഖിലേട്ടൻ ചിരിക്കാൻ ശ്രമിക്കുമ്പോലെ എനിക്ക് തോന്നിയത്
അഖിലെ എന്തായി വിവരം വല്ലതും

എല്ലായിടത്തും നോക്കുന്നുണ്ട് ഇതുവരെ വിവരം ഒന്നുമില്ല

അച്ചായൻ വിളിച്ചിരുന്നു അവര് കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട് സിറ്റി വിട്ടു പുറത്തുപോയിട്ടില്ലെന്ന അച്ചായൻ പറയുന്നത്

നിങ്ങള്ക്ക് ബുദ്ധിമുട്ടായല്ലേ

ഇതൊക്കെ എന്ത് ബുദ്ധിമുട്ട് അത്യാവശ്യം വരുമ്പോൾ ഉപകരിച്ചില്ലെങ്കിൽ ബന്ധങ്ങൾക്ക് എന്തർത്ഥം അഖിൽ
ശരിയാണ് ചേച്ചി എന്തെനെക്കാളും വലുത് ബന്ധങ്ങളാണ്

ഞങ്ങൾ ഇറങ്ങട്ടെ അഖിൽ അച്ചായൻ വരാൻ ആവുന്നു എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മറക്കണ്ട

ഞാൻ കൊണ്ട് വിടാം

വേണ്ട ഞങ്ങൾ ഓട്ടോ പിടിച്ചു പൊക്കോളാം അഖിൽ ഇവിടെ വേണ്ട സമയമാണ് ഇപ്പൊ

ഹമ്

അവരിറങ്ങി അതികം വൈകാതെ മീരേച്ചിയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാൻ ഞെട്ടിത്തരിച്ചു .എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല .ഞാനും അഖിലേട്ടനും അകത്തെ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുകയായിരുന്നു .മോളെ ചിന്നു എന്ന അലർച്ചയാണ് ചിന്തകളിൽ നിന്നും ഞങ്ങളെ സ്വബോധത്തിലേക്കു തിരികെ എത്തിച്ചത് .ഞങ്ങൾ അകത്തെ മുറിയിലേക്ക് ഓടി .മാനസികനില തെറ്റിയവരെ പോലെ പാറിപ്പറക്കുന്ന മുടിയുമായി വേച്ചു വേച്ചു നടന്നു വാതിൽ തള്ളിത്തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന മീരേച്ചിയെ ഞാൻ ചേർത്ത് പിടിച്ചു .ബാത്റൂമിലെ ഡോർ തുറന്നു കിരണേട്ടനും പുറത്തേക്കു വന്നു ..

രേണു ന്റെ മോള് ….ചിന്നു ..മോളെ

മോൾക്കൊന്നും ഇല്ല ചേച്ചി

എവിടെ ന്റെ കുട്ടി എവിടെ

അവളിപ്പോ ഇങ്ങു വരും ചേച്ചി സമാധാനമായിരിക്കു

എനിക്കിപ്പോ കാണണം ന്റെ കുട്ടിയെ മോളെ ……

എന്ത് പറഞ്ഞിട്ടും എത്ര സമാധാനിപ്പിച്ചിട്ടും മീരേച്ചി അതൊന്നും കേൾക്കുന്നില്ല ,ചേച്ചിയുടെ നിലവിളി ഉയർന്നതോടെ അയല്പക്കങ്ങളിൽ നിന്നും ആളുകൾ ഓടി എത്തി .ആരൊക്കെ പിടിച്ചിട്ടും മീരേച്ചി കുതറി ഓടാൻ തുടങ്ങി .മോളെയും വിളിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി ഓടാൻ തുനിഞ്ഞ ചേച്ചിയെ ഞങ്ങൾ തടഞ്ഞു വച്ചു .അല്പം നേരം കൊണ്ട് ഡോക്ടർ എത്തി വീണ്ടും ഉറങ്ങാനുള്ള മരുന്ന് കുത്തിവച്ചു ..രാവിലെ വരെ ഉറങ്ങാനുള്ള മരുന്ന് ചേച്ചിയിൽ കുത്തിവച്ചു മരുന്നിന്റെ പിൻബലത്തിൽ അവർ വീണ്ടും മയക്കത്തിലേക്ക് വീണു ..നിശബ്തമായി എല്ലാം നോക്കി കാണാൻ മാത്രമെ കിരണേട്ടന് സാധിച്ചുള്ളൂ ആ മനുഷ്യന്റെ അവസ്ഥ വാക്കുകളിൽ പറയാൻ കഴിയാത്ത വിധം പരിതാപകരമായിരുന്നു .അയല്പക്കങ്ങളിൽ ഉള്ളവർ കുറച്ചു സമയം കൂടി അവിടെ നിന്നതിനുശേഷം വീടുകളിലേക്ക് പോയി അടുക്കളയിൽ കയറി ചായ തിളപ്പിച്ച് ഞാൻ അഖിലേട്ടനും കിരണേട്ടനും നൽകി ലിവിങ് റൂമിൽ സെറ്റിയിൽ ഇരുന്നു ആവി പറക്കുന്ന ചായ മോത്തി കുടിച്ചു കൊണ്ട് കിരണേട്ടൻ ഫോണെടുത്തു ചെറിയാൻ സാറിനെ വിളിച്ചു .എന്തൊക്കെയോ സൂചനകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു .

അഖിലെ നമ്മൾ ശരിക്കും ഒറ്റപെട്ടു ജീവിക്കുന്നവരാണ് .മീര അയല്പക്കങ്ങളിലെക്കു സംസാരിക്കാൻ പോകുന്നത് ഞാൻ വിലക്കിയിരുന്നു എന്റെ വിലക്കിനെ മറികടന്നും അവൾ ബന്ധങ്ങൾ ദൃഢമാക്കി ആപത്തു വന്നപ്പോൾ അവൾക്കു സമാധാനം നൽകാനും ആശ്വസിപ്പിക്കാനും അവളുടെ ബന്ധങ്ങൾ ഉപകരിച്ചു .എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല ഒരു വാക്ക് കൊണ്ട് പോലും .ഉന്നതങ്ങളിൽ ബന്ധമുള്ള നമ്മളെ ആത്മാർഥമായി സഹായിക്കാൻ ആരുണ്ടായി .
നമ്മൾ കരുതിയ ബന്ധങ്ങൾ സത്യത്തിൽ ബന്ധങ്ങൾ തന്നെയാണോ .കാണുമ്പോൾ ചിരിക്കും കുശലങ്ങൾ ചോദിക്കും എന്നല്ലാതെ നമുക്ക് ആരുമായാണ് ബന്ധമുള്ളത് സഹായത്തിന് എത്തിയ ആളുകളൊന്നും സത്യത്തിൽ നമ്മുടെ ബന്ധങ്ങൾ കൊണ്ട് നേടിയതല്ല .മീരയും രേണുവും സമ്പാദിച്ച ബന്ധങ്ങൾ മാത്രമാണ് ആപത്തു ഘട്ടത്തിൽ നമുക്ക് കൂട്ടായത് .നമ്മൾ തന്നെയാണ് നമ്മുടെ പരാജയം നമ്മുടെ നേട്ടങ്ങൾക്കു വേണ്ടി മാത്രം നമ്മൾ സൗഹൃദം ഉണ്ടാക്കി .സത്യത്തിൽ നല്ലൊരു സൗഹൃദം നമുക്കുണ്ടോ ഉന്നതിയിലുള്ള നമ്മുടെ ബന്ധുക്കൾ നമുക്കൊപ്പമുണ്ടോ അറിയിച്ചില്ലായിരിക്കാം ഇനി അറിയിച്ചാൽ തന്നെ എത്ര പേർ ഉണ്ടാവും .ഏറി വന്നാൽ ഒരു ഫോൺ കാൾ .തിരക്കാണ് എല്ലാവർക്കും ഒന്നിനും സമയമില്ല സമ്പാദിക്കാനുള്ള പരക്കംപാച്ചിലിലാണ് എല്ലാവരും നീയും ഞാനുമുൾപ്പടെ .അവനവനു വരുമ്പോൾ മാത്രം നാം തിരിച്ചറിയും .ആശ്വസിപ്പിക്കാൻ ആളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമാണ് അഖിൽ പണം കൊണ്ട് വിലക്കെടുക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം, ബന്ധം .നാം നൽകുന്ന സ്നേഹവും അടുപ്പവും മാത്രമേ നമുക്ക് തിരിച്ചു ലഭിക്കു എന്ന് ഞാൻ മനസിലാക്കുന്നു .തിരിച്ചറിയാൻ വൈകിപ്പോയി .പക്ഷെ അതിനു നൽകേണ്ടിവന്ന വില എന്റെ മോളെയാണ് .എനിക്ക് ഉള്ളു തുറക്കാൻ നീ മാത്രമാണ് ഉള്ളത് നീ കൂടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഹൃദയം തകർന്നു മരിച്ചിട്ടുണ്ടാവും ..

വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടല്ലേ കിരണേട്ടാ

ആവശ്യമില്ലാത്ത എന്താണ് ഞാൻ പറഞ്ഞത് ..നമ്മൾ സത്യത്തിൽ വിഡ്ഢികളാണ് നമുക്ക് ചുറ്റും നടക്കുന്ന എന്തെങ്കിലും നാം കണ്ടിരുന്നോ .എന്ത് സുരക്ഷിത്വത്തമാണ് നമുക്ക് ഈ നഗരത്തിൽ ഉള്ളത് .നമ്മൾ ഒന്നുമല്ല ഇവിടെ .നമുക്കാരുമില്ല ഇവിടെ .നിന്നെപ്പോലെ ഞാനും മീരയെ കളിയാക്കിയിട്ടുണ്ട് നഗരത്തിന്റെ സൗകര്യത്തെ പറ്റി പറഞ്ഞു .ഇവിടുത്തെ വികസനത്തെപ്പറ്റി പറഞ് .തെറ്റ് പറ്റിപ്പോയി അവൾ പറയുന്നതാണ് ശരി .ആരെന്നറിയാത്ത ഏതുതരക്കാരെന്നറിയാത്ത ആയിരങ്ങൾ ലക്ഷങ്ങൾ ദിനം പ്രതി വന്നുപോകുന്ന നഗരത്തിൽ ആർക്കു നല്കാൻ കഴിയും സുരക്ഷ.ഗ്രാമങ്ങളുടെ വില ഞാൻ അറിയുന്നു മനസിലാക്കുന്നു അസമയത് അപരിചിതനെ കാണുമ്പോൾ ചോദിക്കാൻ ചോത്യം ചെയ്യാൻ ഗ്രാമങ്ങൾക്ക് മാത്രമേ കഴിയു അതിനു പോലീസ് നിയമം ഇതിന്റെയൊന്നും പിൻബലം ആവശ്യമില്ല .എല്ലാവരും പരസ്പരം അറിയുന്നു പരസ്പരം ബന്ധം സ്ഥാപിക്കുന്നു .ഇവിടെ ആർക്കു ആരെ അറിയാം .ആർക്കാണ് സത്യത്തിൽ ബന്ധമുള്ളത് എല്ലാവരും ഒറ്റപ്പെട്ടവർ .ആളുകൾ ചേർന്നാണ് സമൂഹം ഉണ്ടാവുന്നത് .ഈ നഗരം ഒരു സമൂഹമാണോ ആരാണ് ഇവിടെ പരസ്പരം ചേർന്ന് നിക്കുന്നത് ..
മനസ്സിലുള്ള സങ്കടങ്ങൾ വിഷമങ്ങൾ എല്ലാം കിരണേട്ടൻ പറഞ്ഞു കൊണ്ടിരുന്നു ഒന്നും പറയാനാവാതെ അഖിലേട്ടൻ എല്ലാം കേട്ടിരുന്നു .തിരിച്ചറിവിന്റെ നിമിഷങ്ങളിലൂടെ അഖിലേട്ടൻ സഞ്ചരിക്കുകയിരുന്നു അതുവരെ കരുതിയ ധാരണകൾ തെറ്റാണെന്നുള്ള യാഥാർഥ്യം മനസ്സിലാക്കുകയായിരുന്നു .
വല്ലാത്ത ഭയം ഞാനാ കണ്ണുകളിൽ കണ്ടു .ഭക്ഷണം കഴിക്കാൻ അവരെ വിളിച്ചെങ്കിലും അവർ വന്നില്ല .അല്ലെങ്കിലും സ്വന്തം മകളെ കാണുന്നില്ലെന്ന് അറിഞ്ഞ ഏതു പിതാവിനാണ് ഭക്ഷണം ഇറങ്ങുക .ഒരുപാടു ഞാൻ നിർബന്ധിച്ചെങ്കിലും കിരണേട്ടനും അഖിലേട്ടനും ഒന്നും കഴിച്ചില്ല .എല്ലാം ഉണ്ടാക്കുമ്പോൾ ഞാനും മനസ്സിൽ കരുതിയിരുന്നു ഇതാരും കഴിക്കില്ലെന്ന് .ഉറക്കം വരാതെ ഞങ്ങൾ ഉമ്മറത്ത് തന്നെ ഇരുന്നു .ഇടയ്ക്കിടെ കിരണേട്ടൻ ചെറിയാൻ സാറിനെ വിളിക്കുന്നുണ്ടായിരുന്നു .എപ്പോഴോ ഞങ്ങൾ മയക്കത്തിൽ വീണു .അകത്തെ മുറിയിൽ എന്റെ മോൾ ഉറങ്ങുന്നത് ഞാൻ ഇടയ്ക്കിടെ പോയി നോക്കികൊണ്ടിരുന്നു .ഒന്ന് ഞാൻ തീരുമാനിച്ചിരുന്നു ഇനി ഉള്ള ജീവിതം ഈ നരകത്തിൽ ജീവിച്ചു തീർക്കാൻ ഞാൻ ഒരുക്കമല്ല .സെറ്റിയിൽ അഖിലേട്ടനെ ചേർത്ത് പിടിച്ചു ഞാൻ ഇരുന്നു തല ചാരിവച്ചു കിരണേട്ടനും മയങ്ങി .പകലത്തെ അലച്ചിലിന്റെ ക്ഷീണവും മനസ്സിന്റെ വ്യഥയും അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു .
മൊബൈലിന്റെ ഒച്ച കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്നു .കിരണേട്ടൻ വേഗത്തിൽ കാൾ എടുത്തു ആ മുഖം പ്രകാശിക്കുന്നത് ഞാൻ കണ്ടു .വല്ലാത്തൊരാവേശത്തോടെ കിരണേട്ടൻ എഴുനേറ്റു .സംസാരത്തിൽനിന്നും ചെറിയാൻ സാറാണെന്നു എനിക്ക് മനസ്സിലായി .അദ്ദേഹത്തോട് നന്ദി പറഞ്ഞു കിരണേട്ടൻ കാൾ കട്ട് ചെയ്തു

അഖി മോളെ കിട്ടിയെടാ

കിരണേട്ടാ എവിടെ ആണ്

സിറ്റിയിൽ തന്നെ ഉണ്ട് ഹോസ്പിറ്റലിൽ ആകിയിരിക്ക നീ വേഗം വാ വണ്ടിയെടുക്ക് എനിക്ക് കയ്യും കാലും വിറച്ചിട്ടു വയ്യ

ആ മുഖത്തെ സന്തോഷം അതിനു അതിരില്ലായിരുന്നു .എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കിരണേട്ടൻ അകത്തേക്ക് ഓടി .മയങ്ങി കിടക്കുന്ന മീരേച്ചിയുടെ അരികിലെത്തി തട്ടി വിളിച്ചു .മരുന്നിന്റെ മയക്കത്തിൽ ബോധംകെട്ടു കിടക്കുന്ന ചേച്ചി ആ വിളികൾ കേട്ടിരുന്നില്ല .വളരെ പെട്ടന്ന് വസ്ത്രം മാറി അവർ ഇരുവരും പുറത്തേക്കു പോയി .കൂടുതലൊന്നും ചോദിക്കാൻ എനിക്കായില്ല പോകുമ്പോൾ വിളിക്കാൻ ഞാൻ അഖിലേട്ടനോട്ട് പറഞ്ഞു ..അവർ പോയ ശേഷം ഞാൻ മീരേച്ചിയുടെ അടുത്തെത്തി കാതുകളിൽ ഞാൻ മുഖമടുപ്പിച്ചു

മീരേച്ചി മോളെ കിട്ടി ഇനിയും സങ്കടപെടാതെ സമാധാനമായി ഉറങ്ങു

ഞാൻ പറഞ്ഞതൊന്നും ചേച്ചി കേട്ടിരുന്നില്ല പക്ഷെ ചേച്ചിയുടെ ഉൾമനസ്സ് എല്ലാം അറിയുമെന്ന് ഞാൻ വിശ്വസിച്ചു .ചേച്ചിയെ കൂടുതൽ വിളിക്കാൻ ഞാൻ മുതിർന്നില്ല എഴുന്നേറ്റാൽ മോളെ കാണാതെ ഇരിക്കാൻ ആ മാതൃഹൃദയത്തിന് കഴിയില്ല എന്നെനിക്കറിയാമായിരുന്നു .ഞാൻ ഫോണെടുത്തു സൂസന്ന ചേച്ചിയെ വിളിച്ചു

ഹലോ ചേച്ചി മോളെ കിട്ടി

ഞാനറിഞ്ഞു രേണു വിളിച്ചു ശല്യം ചെയ്യേണ്ടെന്ന് കരുതി വിളിക്കാതിരുന്നതാ

കൂടുതലൊന്നും എനിക്കറിയില്ല സാർ വിളിച്ചപ്പോൾ തന്നെ അവർ പോയി ഏതു ആശുപത്രിയിൽ ആണെന്ന് പോലും എനിക്കറിയില്ല

മീര

ഉറക്കമാണ് ചേച്ചി പോയതിനു ശേഷം ബഹളമായിരുന്നു വീണ്ടും ഇൻജെക്ഷൻ എടുത്തു ഇപ്പൊ മയക്കത്തിലാണ് കിരണേട്ടൻ കുറെ വിളിച്ചു പക്ഷെ ചേച്ചി അറിഞ്ഞില്ല
ഉറങ്ങട്ടെ എഴുന്നേൽക്കുമ്പോൾ പറഞ്ഞാൽ മതി .താൻ വിഷമിക്കണ്ട മോൾക്ക് ആപത്തൊന്നും ഇല്ല ആരാണ് കൊണ്ടുപോയതെന്നോ എന്താണ് സംഭവിച്ചതെന്നോ അറിയില്ല സിറ്റിയിൽ പണിതുകൊണ്ടിരിക്കുന്ന പുതിയ മാളിൽ നിന്നുമാണ് മോളെ കിട്ടിയത് .ബോധമില്ലാത്ത നിലയിൽ കിടന്നിരുന്ന മോളെ ആരോ കണ്ടു പോലീസിൽ അറിയിക്കുകയായിരുന്നു .പുറത്തേക്കു കടക്കാൻ കഴിയില്ല എന്ന് കണ്ടപ്പോൾ ഉപേക്ഷിച്ചതാവും എന്തായാലും കിട്ടിയല്ലോ .ഞാൻ ഉറങ്ങിയിരുന്നില്ല കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു .പേടിക്കാനൊന്നുമില്ല കിരൺ ജോലിചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് മോൾ .താൻ ഉറങ്ങാൻ നോക്ക് ഇപ്പോഴേ ഒരുപാടു ക്ഷീണിച്ചിരികയല്ലേ .എനിക്ക് നാളെ വല്ലാർപാടം പള്ളിയിൽ പോകണം മോളെ കിട്ടാൻ ഞാൻ തിരികത്തിക്കാമെന്നു നേർന്നിരുന്നു .

ശരി ചേച്ചി ഒരുപാടു നന്ദിയുണ്ട് പറഞ്ഞറിയിക്കാൻ എനിക്കാവുന്നില്ല അത്രയും സഹായമാണ് എനിക്കുവേണ്ടി ചെയ്തത് ..ഞാൻ ലിസി ചേച്ചിയെ കൂടി വിളിക്കട്ടെ

രേണു വിശ്രമിക്കു …ലിസിയെ ഞാൻ വിളിച്ചോളാം

വേണ്ട ചേച്ചി വിളിച്ചൊരു നന്ദി പറഞ്ഞില്ലെങ്കിൽ ….

ഹമ് എങ്കിൽ വിളിച്ചിട്ടു ഉറങ്ങു രേണു

ഹമ്

ഞാൻ ലിസി ചേച്ചിയെയും വിളിച്ചു നന്ദി പറഞ്ഞു .ചെറിയാൻ സാർ എത്തിയിട്ടില്ലായിരുന്നു സാറിനോടുള്ള കടപ്പാടും നന്ദിയും ഞാൻ അറിയിച്ചു
ഞാൻ മീരേച്ചിയുടെ അടുത്ത് കട്ടിലിൽ കിടന്നു .മോളെയും എടുത്തു എന്റെ അടുത്ത് തന്നെ കിടത്തി .കിടന്നിട്ടു ഉറക്കം വന്നില്ല .ഫോണെടുത്തു അഖിലേട്ടനെ വിളിച്ചു .ചിന്നു icu ലാണ് .പേടിക്കാനൊന്നും ഇല്ല എന്തോ മരുന്ന് കുത്തിവച്ചു ബോധം കെടുത്തിയിട്ടിരിക്കയായിരുന്നു മോളെ .മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നറിഞ്ഞതിൽ അല്പം ആശ്വാസം തോന്നി .എപ്പോഴോ ഞാൻ മയങ്ങി .രാവിലെ മീരേച്ചിയുടെ കരച്ചിലാണ് എന്നെ ഉണർത്തിയത്
ഞാൻ ചേച്ചിയെ കെട്ടിപ്പുണർന്നു

ചേച്ചി മോൾ ആശുപത്രിയിലാണ് പേടിക്കാനൊന്നുമില്ല ഞാൻ കുറെ വിളിച്ചു ചേച്ചിയെ ഉറക്കത്തിലായ കാരണം പിന്നെ വിളിച്ചില്ല

സത്യമാണോ രേണു എന്റെ മോൾക്കെന്താ

ഒന്നുല്ല ചിന്നുണ് കുഴപ്പം ഒന്നുല്ല

എനിക്കെന്റെ മോളെ കാണണം

കാണാം ഞാൻ കിരണേട്ടനെ വിളിക്കട്ടെ

ഹലോ കിരണേടാ ഞാൻ മീരേചിക്കു കൊടുക്കാം

കിരണേട്ടാ ന്റെ മോള്

മോൾക്കൊന്നുല്ല ഞാനിവടതന്നെ ഉണ്ട്

എനിക്കെന്റെ മോളെ കാണണം

ഞാൻ അഖിലിനെ അങ്ങോട്ടയക്കാം

വേഗം വരാൻ പറ

മീരേച്ചി ഫോൺ കട്ട് ചെയ്തു എന്നെ ഏൽപ്പിച്ചു

ചേച്ചി ഒന്ന് കുളിച്ചു ഫ്രഷ് ആകു

ബാത്റൂമിലേക്കു മീരേച്ചി ഓടുകയായിരുന്നു .വളരെ പെട്ടന്ന് അവർ റെഡി ആയി
അഖിലേട്ടൻ കാറുമായി വന്നപ്പോഴേക്കും മീരേച്ചി പുറത്തു കാത്തുനിൽക്കുകയായിരുന്നു കാർ അകത്തു പ്രവേശിച്ചതും ചേച്ചി ഓടി കാറിൽ കയറി .
മകളെ കാണാനുള്ള അമ്മയുടെ തിടുക്കം പരവേശം എല്ലാം ഞാൻ നേരിൽ കണ്ടു .വല്ലാത്ത അനുഭവങ്ങളിലൂടെയാണ് ഞാൻ കഴിഞ്ഞ രാത്രി മുതൽ കടന്നുപോയത് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല .മോളെ തിരികെ കിട്ടിയത് വല്ലാത്തൊരു ആശ്വാസമായി എന്ന് മാത്രം .എന്റെ ജീവിതത്തിൽ ഏറ്റവുമധികം ദുഃഖവും പിരിമുറുക്കവും അനുഭവിച്ച നിമിഷങ്ങളാണ് കടന്നുപോയത് .അല്പം കഴിഞ്ഞു
അഖിലേട്ടൻ എന്നെ വിളിച്ചു .എന്നോടും മോളോടും റെഡി ആകാൻ പറഞ്ഞു അഖിലേട്ടൻ വീട്ടിലെത്തി ഫ്രഷ് ആയി ഞങ്ങൾ ആശുപത്രിയിൽ എത്തി .കാര്യമായ പ്രശ്നങ്ങൾ ഒന്നും മോൾക്കില്ലായിരുന്നു മയക്കാൻ നൽകിയ മരുന്ന് നിർവീര്യമാക്കി ബോധം തിരികെ ലഭിച്ചു .icu യില്നിന്നും മോളെ റൂമിലേക്ക് മാറ്റി .മോളുടെ അടുത്ത് നിന്നും മാറാതെ മീരേച്ചി അവക്കരുകിൽ തന്നെ ഇരുന്നു .ആ അമ്മയും മോളും ഒരു രാത്രി കൊണ്ട് തന്നെ വല്ലാതെ ക്ഷീണിച്ചിരുന്നു .ആ ആശുപത്രി മുറിയിൽ വച്ച് ഞങ്ങൾ ഒരു തീരുമാനം കയ്യ്കൊണ്ടു ഇനി ഉള്ള ജീവിതം ഈ നശിച്ച നഗരത്തിൽ ജീവിച്ചു തീർക്കാൻ ഞങ്ങൾ ഒരുക്കമല്ല .ഞങ്ങളെക്കാളേറെ ആ തീരുമാനം ഞങ്ങളുടെ ഭർത്താക്കന്മാരുടേതായിരുന്നു .ആശുപത്രി വിട്ടു ചിന്നു വീട്ടിലെത്തി .സ്കൂളിൽ നിന്നും tc വാങ്ങി ഞങ്ങൾ നാട്ടിലെത്തി .നാട്ടിലെ സ്കൂളിൽ ഞങ്ങളുടെ മക്കളെ ചേർത്തു .കുറച്ചു കാലം അഖിലേട്ടൻ സിറ്റിയിൽ തന്നെ തുടർന്ന് പിന്നീട്ട് നാട്ടിലേക്കു സ്ഥലം മാറി .നഗരത്തിലെ വീട് ഞങ്ങൾ വിറ്റു .നാട്ടിൽ സ്ഥലവും വീടും വാങ്ങി ഞങ്ങൾ ഗ്രാമീണതയുടെ നിഷ്കളങ്കതയിലേക്കു ചേക്കേറി .ഇപ്പോൾ ഉത്സവവും കല്യാണങ്ങളും എന്നേക്കാൾ ആസ്വദിക്കുന്നത് അഖിലേട്ടനാണ് .പച്ചയായ ജീവിതം എന്തെന്ന് അഖിലേട്ടൻ ഇപ്പോഴാണ് അറിയുന്നത് .ഇടയ്ക്കു ഞാൻ പട്ടണക്കാരൻ എന്ന് പറഞ്ഞു കളിയാക്കുന്നതൊഴിച്ചാൽ ഞങ്ങളുടെ ജീവിതം സന്തുഷ്ട്ടമാണ് .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts