ആയിഷ

മലയാളം കമ്പികഥ – ആയിഷ

ആരായിരുന്നു അവൾ…!!!? ഓർമ്മകൾ ഓരോ നിമിഷവും ഒരു കാരമുള്ള് പോലെ കുത്തിനോവിക്കുന്നു…
ഒരിക്കലും എന്നെ മറക്കണമെന്നവൾ ആവശ്യപ്പെട്ടിട്ടില്ല.. പക്ഷെ.. ഇന്ന്… കരഞ്ഞുകൊണ്ടാണ് അവൾ അതു പറഞ്ഞത്…
“പ്രവീൺ … എന്നെ മറക്കണം… ഒരു സുഹൃത്തായി പോലും നമ്മൾ തുടരാൻ പാടില്ല..അതിനു കഴിയില്ല.. സുഹൃത്തുക്കൾ മാത്രമായിരുന്നു നമ്മൾ എന്ന് നമ്മൾ വെറുതെ ഭാവിക്കുകയായിരുന്നു…!!”

“ശരി…മറക്കാം…പക്ഷെ… ഐഷുവിനു കഴിയോ.. !!!? ഞാൻ ഒരുപാടു ശ്രമിച്ചതാണ്.. പക്ഷെ… മറക്കാൻ ശ്രമിക്കുംതോറും ശക്തിയായി നീ മനസ്സിൽ പതിയുകയാണ്..
ഞാൻ എന്ത്‌ ചെയ്യണം…!!? പരസ്പരം മിണ്ടാതിരിക്കാം… ഒരിക്കലും കാണാതിരിക്കാം…പക്ഷെ…ഒരിക്കലും ഓർക്കാതിരിക്കാം എന്ന് പറഞ്ഞാൽ അതൊരു വലിയ കള്ളമാവില്ലേ…!! ?”

…..അവൾ മൗനിയായി… ഞാനും… !!
കണ്ണുനീർ അവളറിയാതിരിക്കാൻ മുഖം തിരിച്ചു.. ഒരു നനുത്ത സ്പർശം…
അവൾ കൈകളിൽ മുറുകെപ്പിടിച്ചിരിക്കുന്നു… ആ സ്പർശനം എനിക്കു സമ്മാനിച്ചത് എന്താണെന്നു എനിക്കിനിയും നിശ്ചയമില്ല…ഞാൻ മുഖമുയർത്തി അവളെ നോക്കി.. കരഞ്ഞുകലങ്ങിയ കണ്ണുകൾ…അതെന്നോട് പലതും പറയുന്നുണ്ടായിരുന്നു… ഞാൻ പതിയെ അവളുടെ കണ്ണുനീർ തുടച്ചു.. ഒന്ന് ചേർത്തുപിടിക്കാൻ ഞാൻ കൊതിച്ചു.. എന്‍റെ നെഞ്ചിൽ തലചായ്ക്കാൻ അവളും… !! പക്ഷെ… ഉള്ളിലെവിടെയോ അരുതെന്നൊരു അശരീരി മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു…!!

“… ഐഷു… കരയരുത്… പ്ളീസ്…!! ഞാൻ നിന്നെ നഷ്ടപ്പെടുത്തി…

നിന്നെയൊന്നു ചേർത്തുപിടിക്കാൻ.. മനസ്സിൽ കളങ്കമേതുമില്ലാതെ നിന്‍റെ നെറ്റിയിലൊന്നു ചുംബിക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല.. പക്ഷെ… എനിക്കു കഴിയുന്നില്ല… അതൊരു പാപമാവില്ല എന്ന് മനസ്സുപറയുമ്പോഴും അതിനപ്പുറം അതു പാടില്ല എന്നാരോ…!!! “

“പ്ളീസ്…ആ ഒരു സ്വാന്തനം ഒരുപാടാഗ്രഹിക്കുന്നുണ്ട് ഞാൻ…
പക്ഷെ… ഭയമാണ്… എനിക്കു എന്നെ തന്നെ നഷ്ടമാവുമോ എന്ന ഭയം.. മറ്റൊരാളോട് ഞാൻ ക്രൂരത കാണിക്കുമോ എന്ന ഭയം… !!
ഒരിക്കലും മനസ്സ് പതറില്ല എന്ന് സ്വയം ഉറപ്പിച്ചാണ് ഞാൻ പ്രവീണിന്റെ കാറിൽ കയറുന്നതു… പക്ഷെ… ഇപ്പൊ ഞാൻ എന്‍റെ നിയന്ത്രണത്തിനപ്പുറത്താണ്.. ഇനി എനിക്കെന്നെ നിയന്ത്രിക്കാനാവില്ല.
ഞാൻ യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയിട്ട് ഒരുപാടു സമയമായി.. പക്ഷെ പോകാൻ കഴിയുന്നില്ല.. ഞാൻ പോകേണ്ടവളാണ്.. പോയെ തീരൂ…
ഈ നഷ്ടത്തിന് പകരമാവില്ല ലോകത്തുള്ള മറ്റൊന്നും…ഒരിക്കലും.. !!”

…. കൈകൾ മുറുകെപ്പിടിച്ചു ഒരിറ്റു കണ്ണുനീരിന്റെ നനവോടെ അവൾ ഇറങ്ങിനടന്നു…എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ണാടിയിൽ ഞാൻ കണ്ടു… കണ്ണുകൾ ചുവന്നിരിക്കുന്നു… ഉള്ളിലെവിടെയോ വല്ലാത്തൊരു നീറ്റൽ… ആരാണവൾ..!!!
ഇന്നുവരെ മറ്റാർക്കും കഴിയാത്തവിധം എന്‍റെ ഹൃദയത്തെ കീറിമുറിക്കാൻ മാത്രം എന്‍റെ ആരാണവൾ…!! ?

… കാർ സ്റ്റാർട്ട് ചെയ്തു… മനസ്സ് ഒട്ടും ശാന്തമല്ല..കണ്ണുകൾ കലങ്ങിയിരിക്കുന്നു… കിലോമീറ്ററുകളോളം സഞ്ചരിക്കാനുണ്ട്…കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു… അവളുടെ മുഖവും കരഞ്ഞുകലങ്ങിയ കണ്ണുകളും കണ്ണിൽ തെളിയുന്നു…
അവളാരാണെന്നു മനസ്സ് ഉത്തരം തേടിക്കൊണ്ടിരുന്നു… !!!

ഡിഗ്രി ആദ്യവർഷം…ഓർകുടിന്റെ ചരമമടുത്തുകൊണ്ടിരിക്കുന്നു… ഫേസ്ബുക് ജനിച്ചിട്ട് അധികമായിട്ടുമില്ല… ഉള്ള അറിവ് വെച്ചു ഒരു അക്കൗണ്ട്‌ തുടങ്ങി… ഫേസ്ബുക് ഒരു ഫേക്ബുക് ആണെന്ന തിരിച്ചറിവോടെ തന്നെ..!!
മറ്റുള്ളവരുടെ ലൈക്സ് കിട്ടാനുള്ള ത്വര എന്നിലും പ്രകടമായിരുന്നു.. രാത്രികളിൽ കംപ്യൂട്ടറിനു മുന്നിൽ സമയം ചെലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തിത്തുടങ്ങിയിരുന്നു ഞാൻ..

.. രാത്രി ഒരുപാടു വൈകിയിരിക്കുന്നു… 12മണി കഴിയുന്നു..ഒരു ഫ്രണ്ട് റിക്വസ്റ്റ്… !! ആയിഷ …!!.. ആഹാ… പെണ്ണാണ്.. പ്രൊഫൈൽ ചെക്ക് ചെയ്തു… 4സുഹൃത്തുക്കൾ… ഒരു പഴയ സ്കൂൾ ഫോട്ടോ… മറ്റു ഡീറ്റെയിൽസ് ഒന്നുമില്ല… ഫേക്ക്…!!

ഉറപ്പിച്ചു… ഉറക്കം കളഞ്ഞു പെണ്ണിന്റെ മുഖംമൂടിയണിഞ്ഞ ആണിനോട് ചാറ്റ് ചെയ്തു സമയം കളയാനോ.. !! ഹേ..ഞാനില്ല.. ആ സൗഹൃദാപേക്ഷ അംഗീകരിച്ചില്ല..

“ഹായ് അണ്ണാ…!! “… ഒരു മെസ്സേജ്…!!

… അണ്ണനോ…!!! അതു കൊള്ളാല്ലോ…!!
വ്യാജന്മാരുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്… പക്ഷെ ഇത്ര ഭയാനകരമായ വേർഷൻ ആദ്യായിട്ടാണ്…!! ഒന്ന് പരീക്ഷിക്കാമെന്നു കരുതി മറുപടി കൊടുത്തു.

“യാര്…!! ?.. “

“നാൻ ആയിഷ … ഫ്രം തമിഴ്നാട്.!! ഉൻ പ്രൊഫൈൽ നല്ലാർക്കു… അതാ റിക്വസ്റ്റ് പണ്ണേൻ… യേൻ അക്സപ്റ്റ് പണ്ണല..!!? “

“… നട്ടപ്പാതിരക്കു ആളെ പറ്റിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും… വെച്ചിട്ടു പോടാ… “

“എന്ന സൊൾറെൻ… എനക്ക് ഉൻ ലാംഗ്വേജ് പുരിയല… മന്നിച്ചിട്..
ഷാൾ ഐ സ്പീക്ക് ഇൻ ഇംഗ്ലീഷ്… !!? “

…. ഇംഗ്ലീഷ്…!! വല്യപിടിയില്ല… ഫേക്ക് ആണേലും ചാറ്റിനോക്കാം… രണ്ടക്ഷരം അങ്ങനെയെങ്കിലും പഠിക്കാല്ലോ.. !!
ഉള്ള ഇംഗ്ലീഷ് ഒന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ അവളൊരു വ്യാജനല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു…

….. ആയിഷ …ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി…തമിഴ്നാട് സ്വദേശി…
അവളുടെ കസിൻ ഒരു ഫേസ്ബുക് ഐഡി ഉണ്ടാക്കിക്കൊടുത്തു…രാത്രിയിൽ ആരുമറിയാതെ ഉപ്പയുടെ ഫോൺ എടുത്തു ഫേസ്ബുക് തുറന്നുനോക്കിയതാണ്… അതിനിടയ്ക്ക് അവൾക്കു കൗതുകമുണ്ടാക്കിയ എന്തോ ഒന്ന് എന്‍റെ പ്രൊഫൈലിൽ ഉണ്ടായിരുന്നിരിക്കണം.. !!
ഒരു തമാശയ്ക് തുടങ്ങിയ ചാറ്റിംഗ്..
പക്ഷെ അവിടെ ഒരു നല്ല സൗഹൃദം ജനിക്കുകയായിരുന്നു…
അവസരം കിട്ടുമ്പോഴൊക്കെ അവൾ ഉപ്പയുടെ ഫോൺ താത്കാലികമായി മോഷ്ടിച്ചുകൊണ്ടിരുന്നു.. അതോടൊപ്പം ആ സൗഹൃദം വളർന്നു..
ചിലപ്പോഴൊക്കെ ഉപദേശം തേടാവുന്ന ഒരു സഹോദരനായിരുന്നു ഞാൻ അവൾക്കു..

… അതിനിടയ്ക്കെപ്പൊഴോ ഞങ്ങളുടെ അപരിചിത്വത്തെ ഭേദിച്ചുകൊണ്ടു അവൾ വിളിക്കാൻ തുടങ്ങി.. അവളിലെ ആ കൊച്ചുകുട്ടിയുടെ സംസാരം ഞാൻ കൗതുകത്തോടെ കേട്ടിരുന്നു…
അതിനിടയ്ക്ക് ഒന്നുരണ്ടു ദിവസം അവളുടെ വിളിയും മെസ്സേജുകളുമുണ്ടായില്ല… മനസ്സ് അസ്വസ്ഥമായി… ആരുമല്ലാതിരുന്നിട്ടും അവൾ ആരൊക്കെയോ ആയിരുന്നു എന്നൊരു തോന്നൽ…!!
പക്ഷെ അടുത്ത ദിവസം തന്നെ അവളുടെ കോൾ വന്നു…
“അണ്ണാ…ഒരു വിശേഷമുണ്ട്… വീട്ടിലൊരു ഫംഗ്ഷൻ ഉണ്ടായിരുന്നു…
ഫോട്ടോസ് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്.. ഒന്ന് നോക്കിക്കേ.. !! ”
മെയിൽ ഓപ്പൺ ചെയ്തപ്പോൾ കുറെ ഫോട്ടോസ്…
അവളുടെ കണ്ണുകൾ…അധരങ്ങൾ…കാതുകൾ… എല്ലാം ക്രോപ് ചെയ്തുവെച്ചിരിക്കുന്നു..! !
ഏറ്റവും താഴെ മഞ്ഞ സാരിയണിഞ്ഞു അവളുടെ ചിത്രം..!!

“അണ്ണാ… നൗ ഐ ആം എ ബിഗ് ഗേൾ..!! ”
… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. വല്യകുട്ടി…!! അവളിലെ കൊച്ചുകുട്ടിയുടെ സംസാരം നൽകിയിരുന്ന കൗതുകം എനിക്കു നഷ്ടപ്പെടുമോ എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു..

“ഐഷു…എന്നും കൊച്ചുകുട്ടിയായാൽ മതി.. !! “

…. ഐഷു…. അവളെ അങ്ങനെ ആരും വിളിക്കാറില്ല… ഞാൻ അങ്ങനെ വിളിക്കുമ്പോൾ അവളുടെ ആരോ ആണ് ഞാൻ എന്ന് അവൾക്കു തോന്നാറുണ്ടെന്നു അവൾ പലപ്പോഴും പറഞ്ഞു…അവളെ അങ്ങനെ വിളിക്കാനായിരുന്നു എനിക്കും ഇഷ്ടം… !!

….ഫോൺ റിങ് ചെയ്യുന്നു… ഓർമകളിൽ നിന്നു ഒരു നിമിഷം തിരികെ…
ഐഷു കാളിങ്… !!
ഫോണെടുത്തു…
“പ്രവീൺ … ഗോ സേഫ്… പാത്ത് ഡ്രൈവ് പണ്ണ്… എനക്കെതോ മനസ്സ് സരിയല്ല..
കൂപ്പിട്…”

…അവൾ ഫോൺ വെച്ചു… ഞാൻ യാത്ര തുടർന്നു..

… ശരിയാണ്… അവൾ ഇന്ന് ആ പഴയ ഐഷുവല്ല.. വലിയ കുട്ടിയാണ്..
ഞാൻ ഡിഗ്രി കഴിഞ്ഞു ഒരു വിസിറ്റിംഗ് വിസയിൽ ദുബൈലേക്ക് പോയ സമയം… മനസ്സ് പ്രവാസത്തോടു വല്ലാത്തൊരു എതിർപ്പ് പ്രകടമാക്കിയിരുന്നു.. സുഹൃത്തുക്കൾ.. വീട്ടുകാർ.. എല്ലാവരെയും വിട്ടു ദൂരെ… !

..തികച്ചും അപരിചിതത്വം… മനസ്സ് അസ്വസ്ഥവും… ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള മനസുപോലുമില്ല..
മരുഭൂമിയിലെ മഴപോലെ ആകെ ആശ്വാസം അവളുടെ മെസ്സേജുകൾ മാത്രമായിരുന്നു.. ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ അവളെ അനുസരിച്ചുകൊണ്ടിരുന്നു..
തിരികെ നാട്ടിലെത്തി… ഒരു കൊച്ചു ബിസിനസ്, വീട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ..!! ജീവിതം മാറിത്തുടങ്ങി.. എന്‍റെ ഓരോ ദിവസവും തുടങ്ങുന്നത് അവളിൽ നിന്നായി മാറി..
ഉറക്കമില്ലാത്ത രാത്രികൾ… കഥകൾ പറഞ്ഞുപറഞ്ഞു മടുക്കാതെ..അവസാനിപ്പിക്കാൻ മടിച്ച ഫോൺ കാളുകൾ… വാട്ട്സപ്പിന്റെ ലോകത്ത് നിലക്കാത്ത മെസ്സേജുകൾ… എന്‍റെ ഫോൺ നിറയെ അവളുടെ ചിത്രങ്ങൾ…

…. ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും മാസങ്ങൾ വര്ഷങ്ങളായും പരിണമിക്കുന്നത് എത്ര വേഗത്തിലാണ്…
പുതിയ കോളേജ്… പുതിയ അന്തരീക്ഷം…വിശേഷങ്ങൾ പങ്കുവയ്ക്കാൻ പതിവുപോലെ അവൾ വിളിച്ചു… സ്കൂൾ ജീവിതത്തിന്റെ അസ്വാതന്ത്ര്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ആഹ്ലാദം.. !!
കോളേജ് ബസിൽ നിന്നും…ലഞ്ച് ബ്രേക്കിനും… ക്ലാസ് കഴിഞ്ഞുവരുമ്പോഴും ഫോൺവിളികൾ തുടർന്നു… ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയാൽ ഫോൺ കട്ട് ചെയ്യാതെ അവളുടെ അനുജനോട് വഴക്കിടുന്നതും ഉമ്മ ശാസിക്കുന്നതും അവളെനിക്കു കേൾപ്പിച്ചു… ശേഷം മുറിയിലെത്തുന്നതും.. രാത്രിയിൽ പുതപ്പിനടിയിൽ നിന്നു പതിയെ സംസാരിക്കുന്നതും എല്ലാം കൗതുകത്തോടെയും ആനന്ദത്തോടെയും ഞാൻ ആസ്വദിച്ചുകൊണ്ടിരുന്നു..
.. പക്ഷെ… ഒരിക്കൽ പോലും അരുതാത്തതൊന്നും അവളോ ഞാനോ സംസാരിച്ചില്ല… ഉറങ്ങാൻ മറന്നുപോയ രാവുകൾ പോലും ഞങ്ങളിൽ ഒരു കളങ്കവും സൃഷ്ടിച്ചതുമില്ല…

ഇടയ്ക്കെപ്പോഴോ എന്‍റെ വീട്ടുകാർ വിവാഹാലോചന തുടങ്ങി…
അതു ഞാൻ അവളുമായി പങ്കുവെച്ചു..
“ഐഷു… ഞാൻ നിന്നെ പ്രണയിച്ചിരുന്നോ എന്നെനിക്കറിയില്ല.. വീട്ടുകാർ വിവാഹമാലോചിക്കുന്നു.. ജീവിതത്തിൽ മറ്റൊരാൾ വന്നാൽ ഈ സൗഹൃദം അയാൾക്ക്‌ ഉൾകൊള്ളാൻ പറ്റുമോ എന്നുറപ്പില്ല.. നിന്‍റെ സൗഹൃദം നഷ്ടപ്പെടുത്താനും എനിക്കു കഴിയില്ല..
തെറ്റായാലും ശരിയായാലും മരണം വരെ സുഹൃത്തുക്കളായിരിക്കാൻ നമുക്ക് വിവാഹമെന്ന മാർഗം സ്വീകരിച്ചാലോ..!!! ”
“പ്രവീൺ … നമ്മൾ ഫ്രണ്ട്സല്ലേ…!! എന്റെയുള്ളിൽ മറ്റെന്തെങ്കിലുമുണ്ടോ എന്നറിയാനാണോ പ്രവീൺ കള്ളം പറയുന്നത്.. !!? പ്രവീണിന് വിവാഹപ്രായമായെന്നു എനിക്കു തോന്നുന്നില്ല.. മാത്രമല്ല..പഠനം കഴിയാതെ വിവാഹത്തെക്കുറിച്ചു വീട്ടുകാർ ചിന്തിക്കുക പോലുമില്ല.. “

“സോറി ഐഷു… നമ്മുടെ സൗഹൃദത്തെ ഞാൻ തെറ്റായി കണ്ടതല്ല… സോറി.. “

“അതല്ല പ്രവീൺ … നമ്മൾ ഡിഫറെൻറ് സ്റ്റേറ്റിൽ നിന്നാണ്… പ്രവീണിന്റെ വീട്ടുകാർക്ക് എന്നെ ഉൾകൊള്ളാൻ പറ്റിയില്ലെങ്കിലോ…!! ?. വീട്ടുകാർ എതിര് പറഞ്ഞാൽ ചിലപ്പോൾ ഈ സൗഹൃദം പോലും ഇല്ലാതായാലോ…!! “

… അങ്ങനെയൊരു ചിന്ത ഞാൻ മനസ്സിൽ നിന്നും കുഴിച്ചുമൂടി.

എങ്കിലും വീട്ടിൽ വെറുതെ അവതരിപ്പിച്ചു… വീട്ടുകാരുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി..
അവർക്ക് പരിപൂർണ സമ്മതം… !!
അവളുടെ ചുറ്റുപാടിനെക്കുറിച്ചു അന്വേഷിച്ചറിഞ്ഞപ്പോൾ അമ്മ എതിര് പറഞ്ഞു.. ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും ഉയർന്ന സാമ്പത്തികനിലവാരം…!! അവൾക്കു അതുപോലൊരു ജീവിതനിലവാരം സമ്മാനിക്കാനാവില്ലെന്ന ബോധം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു..
നാളുകൾ കടന്നുപോയി.. നല്ലൊരു ആലോചന ഒത്തുവന്നപ്പോൾ എന്‍റെ വിവാഹമുറപ്പിച്ചു.. ഐഷുവിനെ മിസ് ചെയ്യാൻ പോകുന്നുവെന്നൊരു തോന്നൽ… !! വിവാഹനിശ്ചയം അവളോട് പറയാൻ പോലും കഴിയുന്നില്ല..
വിവാഹനിശ്ചയത്തിനു ഒരു ദിവസം ബാക്കി നിൽക്കേ അവളെ അറിയിച്ചു..

തികച്ചും അപ്രതീക്ഷിതമായിരുന്നു അവളുടെ പ്രതികരണം… !!

” യു ആർ ചീറ്റ്…!! മാര്യേജ് നോക്കുന്നു എന്ന് കള്ളം പറഞ്ഞതാന്നാ ഞാൻ കരുതിയത്… ഞാൻ സമ്മതിക്കില്ല… എനിക്കു പറ്റില്ല… അങ്ങനെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല… പ്രവീൺ … പ്ളീസ്…!! 3വർഷമായി ഞാൻ…. എന്‍റെ ഫ്രണ്ട്ഷിപ് അതു തെറ്റായികാണുമോ എന്ന് കരുതിയാ ഞാൻ…!! “

…ശരിക്കും മറുപടി പറയാനാവാതെ ഞാൻ സ്തംഭിച്ചുപോയി..നാളെ വിവാഹനിശ്ചയം…!! പിന്മാറാൻ നിവൃത്തിയില്ല… അവളെ നഷ്ടപ്പെടുത്താനും വയ്യ…!!
അവളെ ആശ്വസിപ്പിക്കാൻ എന്തുപറയണമെന്നറിയില്ല.. കരഞ്ഞുകൊണ്ട് അവൾ ഫോൺ വെച്ചു..

കുറച്ചുസമയത്തിന് ശേഷം അവൾ വീണ്ടും വിളിച്ചു..
“പ്രവീൺ … പ്രവീൺ പറ…എവിടേക്കാണെങ്കിലും ഞാൻ വരാം.. നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം… എനിക്കു മിസ് ചെയ്യാൻ പറ്റില്ല… എന്നെ മനസ്സിലാക്കു… പ്ളീസ്…!! ”
…കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവളിൽ നിന്നും ഇതു കേട്ടിരുന്നെങ്കിൽ…!! പക്ഷെ ഇന്ന്…
പന്തലിട്ട് ഒരു കൂട്ടം ആളുകളെ ക്ഷണിച്ചു ഒരു കുടുംബം… !!
സ്വപ്‌നങ്ങൾ കണ്ടു ഒരു പെൺകുട്ടി.. !!
എന്‍റെ വീട്ടുകാർ…!!

എന്‍റെ മോഹങ്ങൾ കബറടക്കുന്നതു തന്നെയാണുചിതം.. !!
പക്ഷെ അതു അവളെ മനസ്സിലാക്കാൻ എനിക്കെങ്ങനെ കഴിയും…!!!

വാക്കുകൾ കിട്ടാതെ ഞാൻ പതറി..
കുറച്ചു സമയത്തിന് ശേഷം അവൾ വീണ്ടും വിളിച്ചു..
“സാരമില്ല… ഞാൻ കരയില്ല.. തെറ്റു എന്‍റെ മാത്രമാണ്‌… ഞാനാണ് നഷ്ടപ്പെടുത്തിയത്.. ഇനി ഞാൻഎ വിളിക്കുകയില്ല…പ്രവീണിന് നല്ല ജീവിതമുണ്ടാകട്ടെ.. ഒരു പെൺകുട്ടിയുടെ സ്വപ്നം.. അവളുടെ വീട്ടുകാരുടെ അഭിമാനം ഒന്നും നമ്മൾ കാരണം തകരരുത്.. ബൈ… “

…. അതും പറഞ്ഞു അവൾ ഫോൺ വെച്ചു.. എന്ത്‌ ചെയ്യണമെന്നറിയാതെ ഞാനും.. !!
പിന്നീട് മനസ്സിനെ പാകപ്പെടുത്താനുള്ള ശ്രമം… വിവാഹനിശ്ചയം കഴിഞ്ഞു…
ഐഷുവിന്റെ യാതൊരു വിവരവുമില്ല… ദിവസങ്ങൾ കടന്നുപോയി…

….എന്‍റെ മനസ്സ് കലുഷിതമായിരുന്നു..
അവളെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ.. അതിനിടയ്ക്ക് അപ്രതീക്ഷിതമായി അവളുടെ ഫോൺ കാൾ…!!
“പ്രവീൺ …നമുക്ക് നല്ല ഫ്രണ്ട്സായിരിക്കാം… എനിക്കു നിന്നെ നഷ്ടപ്പെടുത്താൻ വയ്യ… !! ”
…. അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
അതിനിടയ്ക്ക് “എനിക്കു നാളെ ഒരു പെൺകുഞ്ഞു ജനിച്ചാൽ അവൾക്കു നിന്‍റെ പേരിടും…ഈ സൗഹൃദത്തിന്റെ ഓർമക്കായി… “എന്നു പ്രോമിസ് ചെയ്തു..

.. നാളുകൾ കടന്നുപോയി… വിവാഹമടുക്കുന്നു… എനിക്കെല്ലാം അവളോട് പറയണമായിരുന്നു.. ഒരു കാപട്യത്തിന്റെ മുഖംമൂടിയിൽ അവൾക്കു മുന്നിലിരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല..
പക്ഷെ എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ എന്‍റെ സൗഹൃദത്തെ അതിന്റെ അർത്ഥതലങ്ങളിൽ ഉൾകൊള്ളാൻ കഴിയുന്ന പെണ്കുട്ടിയാണ് എന്‍റെ ഭാര്യയായി വരാൻ പോകുന്നത് എന്ന ആത്മസസംതൃപ്തി ബാക്കിയായി..
അതെ… ഇന്ന് ഈ യാത്ര പോലും അവളുടെ സമ്മതത്തോടെയായിരുന്നു… 7.5വര്ഷങ്ങള്ക്കു ശേഷം വീണ്ടുമൊരു കണ്ടുമുട്ടൽ… !! പക്ഷെ.. അതു സമ്മാനിച്ചത് വേദനയാണ്…ഹൃദയം നുറുങ്ങുന്ന വേദന.. !!
ഓർമകളിൽ നിന്നുണർന്നപ്പോഴേക്കും വീടെത്തിയിരുന്നു..

മുറിയിൽ അവൾ മോനെ ഉറക്കുകയാണ്… മൊബൈൽ പാട്ടുവെച്ചിരിക്കുന്നു…
എനിക്കേറ്റവും പ്രിയപ്പെട്ട വരികൾ..
യാദ്ര്ശ്ചികമോ മനഃപൂർവമോ എന്നറിയില്ല.. സന്ദർഭോചിതമായ വരികൾ…!!
“…ഒരു കോടി ജന്മത്തിൻ പ്രണയസാഫല്യം നിൻ ഒരു മൃദുസ്പർശത്താൽ നേടുന്നു ഞാൻ…
നിന്നൊരു മൃദുസ്പർശത്താൽ നേടുന്നു ഞാൻ… !! ”
….ആ വരികളിൽ ഞാൻ അവളുടെ സ്പർശം അറിഞ്ഞു… പ്രണയത്തിന്റെ ദിവ്യസ്പർശം…!!

“ഐഷു മോളെ ഒന്ന് പിടിച്ചേ…ഞാൻ ഭക്ഷണമെടുത്തു വെക്കാം… അതു കഴിഞ്ഞു നമുക്ക് തമിഴ്നാട് വിശേഷങ്ങൾ സംസാരിക്കാം…”

മോളെ എന്‍റെ കയ്യിൽ തന്നു അവൾ ഭക്ഷണമെടുത്തുവെക്കാൻ പോയി..
ഞാൻ എന്‍റെ മോളുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി.. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു… ആ പുഞ്ചിരി എന്‍റെ പ്രണയത്തിന്റെ പ്രതീകമായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts