അവളും ഞാനും – 2

മലയാളം കമ്പികഥ – അവളും ഞാനും – 2

നിങ്ങളുടെ വിലയേറിയ കമന്റ്‌കൾക്ക് നന്ദി ഞാനെന്റെ കഥ തുടരുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവൾ കൂടുകാരികളോടൊത്തു അവരുടെ ബെഞ്ചിൽ പോയി ഇരുന്നു. അവരപ്പോഴും സംസാരിക്കുകയായിരുന്നു. ക്ലാസിലെ ശബ്ദകോലാഹളങ്ങൾക്കിടയിൽ അവളെ ഞാൻ ശ്രേദ്ധിച്ചു. അവളെ മുന്നേ ഈ സ്കൂളിൽ കണ്ടിട്ടില്ല. അവൾ ഇവിടെ ആദ്യമായിട്ടാണെന്നു തോന്നുന്നു. ഞാനവളെ കണ്ണ് വെട്ടാതെ നോക്കുന്നതിനിടയിൽ പെട്ടന്ന് അവളെന്നെ നോക്കി. ഞാൻ പെട്ടന്ന് തന്നെ അവളെ നോക്കിയിട്ടില്ല എന്ന മട്ടിൽ തല താഴ്ത്തി കൊണ്ട് എന്റെ ഭാവം മാറ്റി. അവളപ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ ശ്രെദ്ധിക്കാതെ ചെറിയ പേടിയോടെ ഇരുന്നു. അവൾ എന്നെ നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വരുണിന്റെ പ്രേണയിനിയായ അനിതയോടു അവളെ പറ്റി ചോതിച്ചു. അവൾ നമ്മുടെ ക്ലാസിൽ പുതിയതായി ചേർന്നതാണെന്നും അവളുടെ പേര് നാജിയ എന്നാണൊന്നൊക്കെ അവൾ പറഞ്ഞു. നാജിയ നല്ല പേര്. അവളെന്റെ ക്ലാസിൽ തന്നെ ആയല്ലോ എന്നെല്ലാം ഞാൻ ചിന്തിച്ചു. ഞാനപ്പോയെ അവൾക്ക് എന്റെ മനസ്സിലൊരു ഇടം കൊടുത്തു.
“ഫാസിൽ….. സ്കൂൾ തുടങ്ങിയ ഫസ്റ്റ് ക്ലാസിലെ നീ ഇങ്ങനെയാണോ ഒരു ബഹുമാനവും ഇല്ലാതെ ഇരിക്കുന്നത് കണ്ടോ”
പെട്ടന്നായിരുന്നു ആ വലിയ ശബ്ദം എന്റെ കാതിലേക്കു തറച്ചു കയറിയത്. ഞാൻ ചുറ്റും നോക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിന്ന് ഇംഗ്ലീഷ് ടീച്ചറായ സുലേഖ ടീച്ചറെ ക്‌ളാസിലേക്കു ആനയിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ടീച്ചർക്ക്‌ നേരെ ഞാൻ എണീറ്റ് നിന്നു. എന്റെ ഭാവമാറ്റം ശ്രേദ്ധിച്ചുകൊണ്ട് ക്‌ളാസിലുള്ള എല്ലാവരും ചിരിക്കുകയായിരുന്നു. ഇതുകണ്ട ഞാൻ ചമ്മലോടെ ചിരിച്ചു. ഞങ്ങളുടെ ചിരിയിൽ ടീച്ചറും പങ്ക് ചേർന്നു. പെട്ടന്ന് ഞാൻ നാജിയയെ ശ്രേദ്ധിച്ചു. അവളുടെ ചിരി കാണാൻ നല്ല രസമായിരുന്നു. കള്ളചിരിയാലെ ഞാനവളെ നോക്കി,അവളെന്നേയും.
“Sit down”
ശ്രെദ്ധ തിരിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു. പിന്നെ ടീച്ചർ എല്ലാവരെയും എല്ലാവർക്കും പരിചയപ്പെടുത്തി. മൂന്ന് പീരീഡ്‌ കഴിഞ്ഞ് ഇന്റർവെൽ ആയി. എല്ലാവരും പുറത്തേക്ക് പോയി. നാജിയ അവൾക്കിവിടെ പരിചയമില്ലാത്തതുകൊണ്ടോ എന്തോ അവൾ പുറത്തിറങ്ങിയില്ല. ക്ലാസിൽ ഞാനും അവളും മാത്രം. ഞാനവളെ പരിചയപ്പെടാനെന്ന രീതിയിൽ അവളുടെ അടുത്തു ചെന്നു. ഞാനവളുടെ അടുക്കൽ വരുന്നതായി അവൾ ശ്രേദിച്ചു. മെല്ലെ അവളുടെ മുഖം വലിയ ചിരിയോടെ എന്നെ നോക്കി. അവൾ ആ ചിരിയിൽ കൂടുതൽ ഭംഗിയായി എനിക്ക് തോന്നി. ഞാനും അവളുടെ കൂടെ ചിരിച്ചു. അവൾ ഒരു അപരിചിതന് നല്കുന്ന ബഹുമാനം ഞാനവളുടെ ഭാവമാറ്റത്തിൽ കണ്ടു. എനിക്കവളുടെ പേര് അറിയാമെങ്കിലും ഞാൻ പേര് ചോതിച്ചു
“എന്താ പേര് എന്ന് പറഞ്ഞത്?”
“നാജിയ” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ഇവിടെ ഹോസ്റ്റലിലാണോ നിൽക്കുന്നത് അതോ വീട്ടിലേക്ക്‌ പോകുവോ”
“അല്ല ഞാനിവിടെ ഹോസ്റ്റലിലാണ്” അപ്പോഴും അവൾ ചിരിക്കുന്നുണ്ടായിരുന്നു.
“ഹ! ഞാനും ഇവിടെ ഹോസ്റ്റലിലാ. ശെ… ഞാനെന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഫാസിൽ ഞാനഞ്ചു വര്ഷമായി ഇവിടെ”
തെല്ല് ഊർജത്തോടെയും സന്തോഷത്തോടെയും എന്റെ കൈ അവളിലേക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു. നാണത്തോടെ മടിച്ചുക്കൊണ്ട് അവളെനിക്ക് റ്റ്കൈ തന്നു. അവൾ ഒതുക്കവും അടക്കവും ഉള്ള പെൺകുട്ടിയായി എനിക്ക് തോന്നി. ഒരു പാവം കുട്ടിയെ പോലെ. അങ്ങനെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം അവളറിയാതെ ഞാനവളെ ഫോളോ ചെയ്തു. അവൾ girls ഹോസ്റ്റലിലേക്ക് പോകുന്നതും നോക്കിനിന്നു.
ഇതു കണ്ട രമേശും കുക്കുവും വരുണും എന്റെ അടുക്കലിൽ വന്നു കൂട്ടത്തോടെ കളിയാക്കി
“എന്താ പ്രേമമാണോടാ”
രമേശ്‌ ചോതിച്ചു.
“അവൾ കാണാൻ സുന്ദരിയാണ്. എനിക്കവളെ കണ്ടപാടെ ഇഷ്ട്ടായി”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ ഇപ്പോൾ തന്നെ ഇഷ്ട്ടമാണെന്ന് പറയടാ”
വരുൺ എടുത്തുചാടി പറഞ്ഞു.
“ഇല്ല മോനെ അതവളെ ഞാൻ വഴിയെ അറിയിക്കും നീ കണ്ടോ”
ഞാൻ ദൂരെ നടന്നു നീങ്ങുന്ന അവളെ നോക്കിക്കൊണ്ടു പറഞ്ഞു. ഞങ്ങൾ ഹോസ്റ്റലിലേക്ക് നടന്നു നീങ്ങി. ഹൃദയത്തിലെങ്ങും അവൾ മാത്രം. ചില പെൺകുട്ടികളെ കണ്ടാൽ പെട്ടന്ന് ഇഷ്ട്ടം തോന്നും. അത്ര കൗതുകമായിരുന്നു അവൾ. വൈകീട്ടുള്ള കളിയും കഴിഞ്ഞ് കുളിക്കാൻ പോയി. കുക്കു തന്റെ സ്ഥിരം പാട്ടു പാടി കുളിക്കുന്നുണ്ടായിരുന്നു.
നേരം ഇരുട്ടായിതുടങ്ങി. ഞാൻ വേഗം കുളികഴിഞ്ഞ് റൂമിൽ പോയി ഡ്രസ്സ് മാറ്റി. മഴ ഉണ്ടായതിനാൽ നല്ല തണുപ്പായിരുന്നു. കൂട്ടുകാർക്കിടയിൽ സംസാരിച്ചിരിക്കും നേരം പുറത്തു കോരിചൊരിയുന്ന മഴയേ നോക്കിക്കൊണ്ട് ജനലിനടുത്തേക്കു ചെന്നു. ഞാൻ നാജിയയെ എന്റെ മനസ്സിലോർത്തു. പെട്ടന്നാണ് ഞാനോർത്തത് നങ്ങളുടെ ഹോസ്റൽ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും നോക്കിയാൽ girls ഹോസ്റൽ കാണാമെന്നത്. ഞാൻ പെട്ടന്ന് ബിൽഡിങ്ങിനു മുകളിൽ കയറി. മഴയുടെ ശക്തി കുറഞ്ഞ്ഞിരുന്നു. അവളെ മാത്രം കാണുന്നുണ്ടോ എന്ന് നോക്കി. അവളെ എവിടെയും കാണുന്നില്ല. നിരാശയോടെ ഞാൻ താഴെ ഇറങ്ങി റൂമിലേക്ക്‌ പോയി. രാത്രിയിലെ ഭക്ഷണം കഴിക്കുന്നത് വരേയ്ക്കും ഞാനും കൂട്ടുകാരും സംസാരിച്ചിരുന്നു. എല്ലാവരും ഹാളിൽ മേശമേലിരുന്ന്‌ ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് കരണ്ട് പോയി. ഇനിയാണ് കുക്കുവിന്റെ ഊഴം. കഴിക്കുമ്പോൾ കരണ്ട് പോയാൽ കഴിക്കാനുള്ള കൂട്ടാനെല്ലാം മറ്റുള്ളവരിൽ നിന്നും കുക്കു മച്ചാൻ അടിച്ചോണ്ട് പോകും അതവന്റെ സ്ഥിരം പണിയാണ്. കരണ്ട് വന്നപ്പോൾ ഞാനെന്റെ പപ്പടം കുക്കുവിന് വെച്ചുകൊടുത്തു
“നീ കഴിച്ചോ”
“ഇച്ചാണെന്റെ മുത്ത്”
അവൻ ചിരിയോടെ പറഞ്ഞു. അങ്ങനെ ഭക്ഷണം കഴിച് കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്കു വീഴുന്ന നേരം
എനിക്കാണെങ്കിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല.എന്റെ ചിന്തകളിലെപ്പോഴും അവൾ മാത്രം.ഞാൻ അവളെ പോയി കണ്ടാലോ,ഏയ്‌ വേണ്ട അഥവാ ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു എല്ലാം.എന്റെ ചിന്തകളിൽ ഓരോന്ന് കടന്നുവന്നു. രണ്ടും കല്പ്പിച് ഞാൻ അവളെ കാണാൻ തന്നെ തീരുമാനിച്ചു.ഞാൻ കട്ടിലിൽ നിന്നും പാതി തുറന്ന ജനലിലൂടെ നോക്കിയപ്പോൾ ആകാശത്തു പൂര്ണ ചന്ദ്രൻ വെട്ടിത്തിളങ്ങുന്നതായി കണ്ടു.അതിന്റെ നിലാവെളിച്ചം എങ്ങും പ്രകാശം കൊണ്ട് നിറച്ചു. ഞാൻ മെല്ലെ എന്റെ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 10:30 ആയിട്ടുണ്ടായിരുന്നു. ഞാൻ എന്റെ പുതപ്പ് മാറ്റിക്കൊണ്ട് മെല്ലെ ശബ്ദമുണ്ടാക്കാതെ റൂമിന് പുറത്തിറങ്ങി.ഞാൻ മെല്ലെ വരാന്തയിലൂടെ വാർഡനെ കാണാതെ സ്റ്റെപ് വഴി ഗ്രിൽസ് തുറന്ന് പുറത്തു ചാടി.പുറത്ത് നല്ല തണുപ്പായിരുന്നു.ഞാൻ മെല്ലെ സ്കൂൾ ഗ്രൗണ്ടിലൂടെ girls ഹോസ്ടലിനെ ലക്‌ഷ്യം വച്ചുനടന്നു.എങ്ങും ഇരുട്ടാണെങ്കിലും പൂര്ണ ചന്ദ്രന്റെ നിലാവെളിച്ചം എനിക്ക് തുണയായി. ഹോസ്റ്റലിന്റെ മതിൽ ചാടി അകത്തു പ്രേവേശിച്ചു. പറയും പോലെ എനിക്കവളുടെ റൂമാറിയില്ലല്ലോ!.Girls ഹൊസ്റ്റലിൽ കുറച്ചു കുട്ടികളായതുകൊണ്ട് നിരപ്പായ ഒറ്റ ബിൽഡിങ്ങിൽ ഓരോ റൂമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് മുകളിലേക്ക് കയറേണ്ടതില്ല. ഞാൻ ഓരോ റൂമിന് പിറകിലൂടെ തുറന്നിട്ട ജനൽ പാളികളിലൂടെ നോക്കി നടന്നു.ചിലതെല്ലാം അടച്ചിരുന്നു.
പെട്ടന്നായിരുന്നു എന്റെ കണ്മുന്നിൽ അത് കണ്ടത്. ഒരു ജനലിന്റെ രണ്ടു പൊളിയും തുറന്നിട്ടിരിക്കുന്നു. ഞാനവിടെക്കു ശ്രെദ്ദിച്ചു. ഒരു വെള്ള ചുരിദാറും ഷ്വാളും അണിഞ്ഞ്‌കൊണ്ടവൾ ഏതോ പുസ്തകം വായിച്ചോണ്ടിരിക്കുന്നു. അവളുടെ മുടി ഷ്വാളിനു പുറത്തേക്ക് തൂങ്ങിയിരുന്നു. അവളുടെ തൂങ്ങിയ മുടിയുടെ അറ്റംചുരുണ്ടതായതുകൊണ്ട് അവളെ കാണാൻ കൂടുതൽ ഭംഗിയുണ്ടായിരുന്നു.
റൂമിനകത്തേക്കു വരുന്ന ഇളം കാറ്റ് അവളുടെ മുടിയെ പതിയെ തലയോടിയിരുന്നു.
ആ ഇരുത്തം അവളെ ഭംഗിയാക്കി. അവൾ എന്നെ കാണാത്ത രീതിയിൽ ഞാൻ അവളെ നോക്കി കൊണ്ടിരുന്നു. റൂമിന്റെ ജനൽ ഉയരത്തിലായതുകൊണ്ടു ഞാനെത്തിയാണ് നോക്കുന്നത്. പെട്ടന്ന് തന്നെ അവൾ ബുക്കിലേക്കുള്ള ശ്രെദ്ധ തിരിച്ചുകൊണ്ട് ജനലിനു പുറത്തേക്ക് നോക്കി. ഞാൻ പെട്ടന്ന് തന്നെ അവിടെ നിന്നും മാറി ഓടി. ഓട്ടത്തിനിടയിൽ ഞാൻ കല്ല്‌ തടഞ്ഞു വീണു. അതൊന്നും കാര്യമാക്കാതെ ഞാൻ ഓടി. ഇനി അവൾ എന്നെ കണ്ടോ! അതോ ആ പാവം എന്നെ കണ്ടു പേടിച്ചോ!
എന്റെ ഉള്ളിൽ ആകെ പേടിയായി. ഞാൻ വേഗം ഹോസ്റ്റലിന്റെ മതില് ചാടി എന്റെ റൂമിലേക്ക്‌ ലക്‌ഷ്യം വച്ചു. റൂമിലെത്തിയതിനു ശേഷം എന്റെ മുഖം വാഷ്‌ ചെയ്യാൻ നേരം എന്റെ നേരെയുള്ള കണ്ണാടിലേക്കു നോക്കി. വീഴ്ചയുടെ ശക്തിയിൽ എന്റെ നെറ്റി പൊട്ടി ചോര ഒലിച്ചിരുന്നു. മുഖത്തോടൊപ്പം ഞാനതു കഴുകി. എന്നിട്ട് മുറിവ് കെട്ടിവെച്ചു. ഞാനാകെ അസ്വസ്ഥനായിരുന്നു. മെല്ലെ ബെഡിലേക്കു കിടന്നു. ഞാൻ ഓരോ ചിന്തയിലൂടെ അറിയാതെ ഉറങ്ങിപ്പോയി.
തുടരും

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts